TRENDING:

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം സഹപാഠികള്‍ തടഞ്ഞു; വിദ്യാർത്ഥികൾക്ക് നിറകയ്യടി

Last Updated:

ഗോലാര്‍ സുശീല ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹപാഠിയുടെ വിവാഹം തടഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞ് സഹപാഠികള്‍. പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം. ഗോലാര്‍ സുശീല ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹപാഠിയുടെ വിവാഹം തടഞ്ഞത്.
advertisement

ഒരാഴ്ചയായി പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ച വിവരം സഹപാഠികള്‍ അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെല്ലാവരും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തുകയും അവളെ സ്‌കൂളിലേക്ക് വിടണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. വിവാഹം വലിയ പ്രശ്‌നത്തിലേക്ക് നീങ്ങുമെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായി. അവര്‍ വളരെ രഹസ്യമായി പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതറിഞ്ഞ വിദ്യാര്‍ത്ഥികള്‍ വരന്റെ വീട്ടിലെത്തുകയും അവിടെ കുത്തിയിരുന്ന് സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ വരന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ സഹപാഠികളുടെ കൂടെ വിടുകയും അവള്‍ അവരോടൊപ്പം സ്‌കൂളിലേക്ക് പോകുകയും ചെയ്തു. സംഭവമറിഞ്ഞ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് ചന്ദ്രപാഡിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.

advertisement

18 വയസ്സ് തികയുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കില്ലെന്ന് കുടുംബം ഉറപ്പുനല്‍കിയതായി കേശ്പൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ദീപക് കുമാര്‍ ഘോഷ് പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് പെണ്‍കുട്ടിയെ നേരത്തെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടിയുടെ അയല്‍വാസികളും പറഞ്ഞു.

Also read-ക്രിസ്മസ്, പുതുവത്സര സര്‍വീസ്; കേരളത്തിലേക്ക് 51 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

പതിനഞ്ചുകാരിയെ ഇരട്ടിപ്രായമുള്ളയാള്‍ക്ക് വിവാഹം ചെയ്തു നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ബന്ധുക്കളായ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടി തന്റെ ദയനീയാവസ്ഥ ചൈല്‍ഡ്ലൈനിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തന്നെ നാല് മാസമായി ബന്ധുക്കള്‍ ബലം പ്രയോഗിച്ച് വീട്ടില്‍ ബന്ദിയാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഏഴു പേര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും വ്യാജരേഖ ചമച്ചതിനും കേസെടുത്തിരുന്നു.

advertisement

ധനോദിയ ഗ്രാമത്തില്‍ വെച്ച് പെണ്‍കുട്ടിയെ തന്റെ ഇരട്ടി പ്രായമുള്ള ഒരാളുമായി വിവാഹം കഴിപ്പിച്ചതായി ചൈല്‍ഡ് ലൈന്‍ സ്‌ക്വാഡ് ഇന്‍ ചാര്‍ജ് മഹേന്ദ്ര പഥക് പറഞ്ഞിരുന്നു. വിവാഹസമയത്ത് അവള്‍ക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുത്തശ്ശിയും അമ്മായിയും സഹോദരന്മാരും ചേര്‍ന്ന് വിവാഹത്തിന് നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് 18 വയസ്സായി എന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ അവളുടെ ഭര്‍ത്താവ് വ്യാജ വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടാക്കിയതായും പരാതിയില്‍ പറഞ്ഞിരുന്നു.

Also read-യോ​ഗ പ്രചരിപ്പിച്ചതു പോലെ പോഷകധാന്യങ്ങൾക്കും പ്രചാരം നൽകണം; ബിജെപി എംപിമാരോട് നരേന്ദ്രമോദി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാലാസിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും അനുസരിച്ചാണ് 2007 ലാണ് ജനിച്ചതെന്ന് കണ്ടെത്തിയത്. നിയമത്തിലെ 9, 10, 11 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു പുറമേ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും അവളെ ബലമായി വീട്ടില്‍ പാര്‍പ്പിച്ചതിനും ഉപദ്രവിച്ചതിനും പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്ന് പഥക് പറഞ്ഞിരുന്നു. ചടങ്ങുകള്‍ നടത്തിയ പൂജാരി ഉള്‍പ്പെടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം സഹപാഠികള്‍ തടഞ്ഞു; വിദ്യാർത്ഥികൾക്ക് നിറകയ്യടി
Open in App
Home
Video
Impact Shorts
Web Stories