യോ​ഗ പ്രചരിപ്പിച്ചതു പോലെ പോഷകധാന്യങ്ങൾക്കും പ്രചാരം നൽകണം; ബിജെപി എംപിമാരോട് നരേന്ദ്രമോദി

Last Updated:

എല്ലാ പാർലമെന്റംഗങ്ങൾക്കുമായി ധാന്യങ്ങൾ മാത്രം അടങ്ങിയ ഉച്ചഭക്ഷണവും കേന്ദ്ര കാർഷിക മന്ത്രാലയം തയ്യാറാക്കിയിരുന്നു

ന്യൂഡൽഹി: ലോകമെമ്പാടും യോഗക്ക് പ്രചാരം നൽകിയതും പോലെ പോഷകധാന്യങ്ങളുടെ (മില്ലറ്റുകളുടെ)ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി പാർട്ടി യോഗത്തിനിടെ ബിജെപി എംപിമാരോടാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 2023 മില്ലറ്റുകളുടെ ഉപയോഗം പ്രോത്സാഹാപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര വർഷമായി യുഎൻ ആചരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ പാർലമെന്റംഗങ്ങൾക്കുമായി ധാന്യങ്ങൾ മാത്രം അടങ്ങിയ ഉച്ചഭക്ഷണവും കേന്ദ്ര കാർഷിക മന്ത്രാലയം തയ്യാറാക്കിയിരുന്നു.  ഖേൽ സൻസദ് യോജനയെ പ്രോത്സാഹിപ്പിക്കാനും അതിൽ സജീവമായി പങ്കെടുക്കാനും ഗ്രാമങ്ങളിൽ കബഡി പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ എംപിമാരോട് ആവശ്യപ്പെട്ടു.
ജില്ലാതലത്തിൽ കബഡി ലീഗുകൾ ആരംഭിക്കാനും കായിക മേഖലയെ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി നിർദേശിച്ചതായി ഒരു മുതിർന്ന ബിജെപി എംപി പറഞ്ഞു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കായിക മത്സരങ്ങളും ടൂർണമെന്റുകളും സംഘടിപ്പിക്കാൻ എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
advertisement
മിഷൻ മില്ലറ്റ്സ്
ഐക്യരാഷ്ട്രസഭ 2023 ധാന്യങ്ങളുടെ പ്രോത്സാഹനത്തിനായുള്ള അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടനുബന്ധിച്ച് കൃഷിമന്ത്രി നരേന്ദ്ര തോമർ ചൊവ്വാഴ്ച എംപിമാർക്കായി ബജ്‌റ, റാഗി, ജോവർതുടങ്ങിയ ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ പ്രത്യേക ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നു. ഇഡ്ഡലി, റാഗി ദോശ തുടങ്ങിയ റാഗി സ്‌പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കാൻ കർണാടകയിൽ നിന്ന് പ്രത്യേക പാചകക്കാരെ കൊണ്ടുവന്നിരുന്നു.
advertisement
ബജ്‍റ പായസം, ജോവർ കിച്ചടി തുടങ്ങിയ വിഭവങ്ങളും ഉച്ചഭക്ഷണത്തിൽ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 16ന്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും സുരക്ഷാ കൗൺസിൽ അംഗങ്ങൾക്കും ഇതേ രീതിയിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ധാന്യങ്ങൾ പോഷകസമൃദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രത്യേക ക്യാമ്പെയ്ന് 2018 ഏപ്രിലിൽ കേന്ദ്രസർക്കാർ തുടക്കം കുറിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
യോ​ഗ പ്രചരിപ്പിച്ചതു പോലെ പോഷകധാന്യങ്ങൾക്കും പ്രചാരം നൽകണം; ബിജെപി എംപിമാരോട് നരേന്ദ്രമോദി
Next Article
advertisement
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
  • 6.5 മണിക്കൂറിനുള്ളിൽ 2 കിലോമീറ്റർ പാത നിർമിച്ച് ഏഴിമല പാലം തുറന്നു.

  • പുലർച്ചെ 4.56-ന് ആദ്യ ഗുഡ്സ് ട്രെയിൻ പുതിയ ഏഴിമല പാലത്തിലൂടെ കടന്നു.

  • ചങ്കുരിച്ചാൽ പാലം ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് പുതിയ പാലം നിർമിച്ചു

View All
advertisement