TRENDING:

അജിത് ദോവലിന്റെ വീടാക്രമിക്കാ൯ പദ്ധതി; ജെയ്ഷ് ത്രീവ്രവാദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Last Updated:

2016 ലെ ഉറി സർജിക്കർ സ്ട്രൈക്കിനും, 2019 ബാലാകോട്ട് അക്രമണത്തിനും ശേഷം പാകിസ്ഥാ൯ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരുടെ പ്രധാന ലക്ഷ്യങ്ങളിലൊരാളാണ് അജിത് ദോവൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ വീട്ടിലേയും ഓഫീസിലേയും സുരക്ഷ വർദ്ധിപ്പിച്ചിരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ദോവലിനെ അപായപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായുള്ള ജെയ്ഷ് തീവ്രവാദിയുടെ വെളിപ്പെടുത്തിനെ തുടന്നാണിത്. സർദാർ പട്ടേൽ ഭവനും രാജ്യ തലസ്ഥാനത്തെ മറ്റു ഉന്നത കേന്ദ്രങ്ങളിലും രഹസ്യാന്വേഷണം നടത്തിയിരുന്നുവെന്നാണ് ജെയ്ഷെ മുഹമ്മദ് തീവ്രവാദി വെളിപ്പെടുത്തിയത്.
advertisement

2016 ലെ ഉറി സർജിക്കർ സ്ട്രൈക്കിനും, 2019 ബാലാകോട്ട് അക്രമണത്തിനും ശേഷം പാകിസ്ഥാ൯

കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരുടെ പ്രധാന ലക്ഷ്യങ്ങളിലൊരാളാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ

സുരക്ഷ ലഭിക്കുന്ന വ്യക്തികളിലൊരാളായ ദോവൽ. എ൯. എസ്. എ ക്കെതിരെ ഉണ്ടായേക്കാവുന്ന ഭീഷണി സംഭവിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും മറ്റു സുരക്ഷാ ഏജ൯സികൾക്കും വിവരം കൈമാറിയിട്ടുണ്ട്. അജിത് ദോവലിന്റെ ഓഫീസിൽ വിശദമായ ഭൂദേശപരിശോധന നടത്തിയെന്ന വിവരം ജെയ്ഷ്

തീവ്രവാദിയെന്ന് സംശയിക്കുന്ന ഹിദായതുള്ളാ മാലികിനെ ചോദ്യം ചെയ്ത അവസരത്തിലാണ് ലഭിച്ചതെന്ന് ഡെൽഹിയിലെയും ശ്രീനഗറിലെയും ഉദ്യോഗസ്ഥർ പറഞ്ഞു. ഫെബ്രുവരി 6 നാണ്

advertisement

ഷോപ്പിയാനിൽ വെച്ച് മാലിക്ക് അറസ്റ്റിലായത്. ജമ്മുവിലെ ഗംഗ്യാൽ പോലീസ് സ്റ്റേഷനിൽ യു എ പി എ (ദേശ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) പ്രകാരം കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ജെയ്ഷിന്റെ പോഷക സംഘടനയായ ലശ്കരെ മുസ്ഥഫയുടെ തലവനാണ് ഹിദായതുള്ളാ മാലിക്. മാരകായുധങ്ങളും അദ്ദേഹത്തിന്റെ കൈവശത്തു നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

You May Also Like- അമേരിക്കയും ഇന്ത്യയും യോജിച്ച് പ്രവർത്തിക്കും; അജിത് ഡോവൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി

advertisement

2019 മെയ് 24 ന് ശ്രീനഗറിൽ നിന്ന് ന്യൂ ഡെൽഹിയിലേക്ക് ഇന്റിഗോ വിമാനത്തിൽ യാത്ര ചെയ്ത മാലിക് എ൯ എസ് എ യുടെ ഓഫീസും, സി ഐ എസ് എഫ് സുരക്ഷാ വിവരങ്ങളും വീഡിയോയിൽ

പകർത്തിയെന്ന് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ സമ്മതിച്ചിട്ടുണ്ട്. വീഡിയോകൾ പാകിസ്ഥാനിലോ

‘ഡോക്ടർ’ എന്നു വിശേഷിപ്പിച്ച ചാരന് വാട്സപ്പ് വഴി അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് ബസ് വഴിയാണ് മാലിക് ശ്രീനഗറിലേക്ക് തിരിച്ചു പോന്നത്. 2019 മെയ് സമീർ അഹ്മദ് ദറിന്റെ സഹായത്തോടെ സാംബ സെക്ടറിലെ അതിർത്തി പ്രദേശങ്ങളിലും പരിശോധന നടത്തിയെന്ന് ജമ്മു കശ്മീർ പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട് മാലിക്. 2020 ജനുവരി 21 ന് പുൽവാമ ഭീകരാക്രമണത്തിൽ പങ്കെടുത്തതിന് പോലിസ് ദറിന്റെ അറസ്റ്റ് ചെയ്തിരുന്നു.

advertisement

Also Read- ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും: നിയമനം കാബിനറ്റ് റാങ്കോടെ

കൃത്യത്തിൽ പങ്കാളികളായ മറ്റുള്ളവരുടെ പേരുകളും, കോഡ് പേരുകളും, ഫോണ് നന്പറുകളും, പാക് ചാരനുൾപ്പടെ പത്തു കോണ്ടാക്റ്റ് നന്പറുകളും ഈ ജെയ്ഷ് അംഗം പോലീസിന് കൈമാറിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ജമ്മു കശ്മീർ പോലീയ് കേന്ദ്ര സുരക്ഷാ ഏജ൯സികൾക്ക് കൈമാറിയിട്ടുണ്ട്. ആദ്യം ഹിസ്ബുൽ

മുജാഹിദീന്റെ ഭാഗമായിരുന്ന മാലിക്ക് പിന്നീട് ജെയ്ഷിലേക്ക് കൂടു മാറുകയായിരുന്നുവെന്ന് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
അജിത് ദോവലിന്റെ വീടാക്രമിക്കാ൯ പദ്ധതി; ജെയ്ഷ് ത്രീവ്രവാദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Open in App
Home
Video
Impact Shorts
Web Stories