ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും: നിയമനം കാബിനറ്റ് റാങ്കോടെ

Last Updated:

ഇതാദ്യമായാണ് ഒരു ദേശീയ സുരക്ഷ ഉദ്യോഗസ്ഥന് കാബിനറ്റ് പദവി ലഭിക്കുന്നത്.

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനായ അജിത് ഡോവൽ ഒന്നാം മോദി സർക്കാരിന്റെ കാലത്തും സുരക്ഷാ ഉപദേഷ്ടാവായിരുന്നു. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. . ഇന്ത്യൻ ഹൈക്കമ്മീഷണറായി ഏഴു വർഷം പാകിസ്താനിൽ പ്രവർത്തിച്ചിരുന്നു.
മോദി സർക്കാരിന് ജനപ്രീതി നേടിക്കൊടുത്ത പാകിസ്ഥാനിലെ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള വ്യോമാക്രമണവുമെല്ലാം നടന്നത് ഡോവൽ സുരക്ഷാ ഉപദേഷ്ടാവായിരുന്ന സമയത്താണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരായ സർക്കാർ ഇത്തവണയും കാബിനറ്റ് റാങ്ക് നൽകി സ്ഥാനത്ത് നിലനിർത്തുകയായിരുന്നു. ഇതാദ്യമായാണ് ദേശീയ സുരക്ഷ ഉദ്യോഗസ്ഥന് കാബിനറ്റ് പദവി ലഭിക്കുന്നത്. ദേശസുരക്ഷയ്ക്കായി നൽകിയ സംഭാവനകള്‍ കണക്കിലെടുത്താണ് കാബിനറ്റ് റാങ്ക് നൽകിയത്. .
advertisement
മോദി സ്തുതി: എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
പി.കെ. മിശ്ര ആണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി.1972.ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ മിശ്ര, പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും: നിയമനം കാബിനറ്റ് റാങ്കോടെ
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement