അമേരിക്കയും ഇന്ത്യയും യോജിച്ച് പ്രവർത്തിക്കും; അജിത് ഡോവൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി

Last Updated:

യുഎസില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇന്ത്യയുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടല്‍ ഇന്ത്യയ്ക്ക് ഏറെ അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്.

ന്യൂഡൽഹി: യുഎസില്‍ ജോ ബൈഡന്റെ സ്ഥാനാരോഹണം ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യ ഉറ്റുനോക്കിയിരുന്നത്. ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും തുടർന്ന ബന്ധം പുതിയ പ്രസിഡന്റും തുടര്‍ന്നു പോരുമോ എന്നായിരുന്നു ഉയർന്ന ചോദ്യം. എന്നാൽ ഇപ്പോൾ, യുഎസില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇന്ത്യയുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടല്‍ ഇന്ത്യയ്ക്ക് ഏറെ അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ബൈഡന്‍ ഭരണകൂടത്തിലെ സമാന സ്ഥാനം വഹിക്കുന്ന ജേക് സല്ലിവനുമായി ടെലഫോണിൽ സംസാരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിൽ യോജിച്ച് പ്രവർത്തിക്കാൻ ചർച്ചയില്‍ ധാരണയായതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ''ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സല്ലിവനുമായി ജനുവരി 27ന് ടെലിഫോണിലൂടെ സംസാരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായ ജേക് സല്ലിവനെ അജിത് ഡോവൽ അഭിനന്ദിച്ചു''- വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. “ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, തുറന്നതും സമന്വയിപ്പിച്ചതുമായ ഒരു ലോകക്രമത്തിൽ സ്ഥിരമായ വിശ്വാസത്തോടെ, ഇന്ത്യയും യുഎസും തീവ്രവാദം, സമുദ്ര സുരക്ഷ, സൈബർ സുരക്ഷ, സമാധാനം, ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരത കൈവരിക്കൽ തുടങ്ങിയ പ്രാദേശികവും അന്തർദ്ദേശീയവുമായ വിഷയങ്ങളിൽ ഒരുമിച്ച് മുന്നോട്ടുപോകും ”മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
advertisement
Also Read- ബൈക്കിന് തീപിടിച്ചു; പുരുഷൻമാർ ജീവനും കൊണ്ട് ഓടിയപ്പോൾ തീയണച്ചത് വനിതാ ജീവനക്കാരി
''സുരക്ഷാ താൽപ്പര്യങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ രണ്ട് എൻ‌എസ്‌എകളും യോജിച്ചു. കോവിഡാനന്തര കാലഘട്ടത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് കൂട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അവർ ഉയർത്തിക്കാട്ടി”-എംഇഎ പറഞ്ഞു. നേരത്തെ പുതുതായി നിയമിതനായ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയെ ഫോണില്‍ വിളിച്ച് ആശയവിനിമയം നടത്തിയിരുന്നു. മോദി സര്‍ക്കാരും ജോ ബൈഡന്‍ ഭരണകൂടവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല ഇടപെടലായിരുന്നു ഈ ഫോണ്‍ കോളുകള്‍.
advertisement
Also Read- തിരക്കുപിടിച്ച റോഡിൽ ലാൻഡ് ക്രൂയിസർ ഓടിച്ച് അഞ്ചു വയസ്സുകാരൻ; വീഡിയോ വൈറൽ
പ്രതിരോധ സെക്രട്ടറിയുമായി സംഭാഷണം നടത്തിയതായി രാജ്‌നാഥ് സിംഗ് ട്വീറ്റിലൂടെയാണ് അറിയിച്ചത്. പ്രതിരോധ സെക്രട്ടറിയായി നിയമനം കിട്ടിയതിന് ലോയ്ഡ് ഓസ്റ്റിനെ അഭിനന്ദിച്ച രാജ്‌നാഥ് സിംഗ് യു എസുമായി പ്രതിരോധ സഹകരണം കൂടുതല്‍ ദൃഢമാക്കുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഖ്യം കൂടുതല്‍ ശക്തമാക്കുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കാമെന്ന് രണ്ട് പേരും സമ്മതിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
അമേരിക്കയും ഇന്ത്യയും യോജിച്ച് പ്രവർത്തിക്കും; അജിത് ഡോവൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി
Next Article
advertisement
മദ്യലഹരിയിൽ വിവാഹ സ്ഥലത്ത് യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മദ്യലഹരിയിൽ വിവാഹ സ്ഥലത്ത് യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
  • മദ്യലഹരിയിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ സർക്കാർ ഉദ്യോഗസ്ഥൻ കുണ്ടറയിൽ അറസ്റ്റിലായി.

  • പ്രതി സന്തോഷ് തങ്കച്ചൻ വൈദ്യപരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് രണ്ട് പൊലീസുകാർക്ക് പരിക്കേൽപ്പിച്ചു.

  • സ്ത്രീത്വത്തെ അപമാനിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

View All
advertisement