ചൊവ്വാഴ്ചയാണ് സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ബുധനാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു.
മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളിൽ ഒരാളായി ബിജെപി സിന്ധ്യയെ നാമ നിർദേശം ചെയ്യുമെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. സിന്ധ്യയുടെ അനുഭാവികൾ ഉൾപ്പെടെ 22 എംഎൽഎമാർ സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവച്ചതായും വിവരങ്ങളുണ്ട്. ഇവരും ബിജെപിയിൽ ചേരുമെന്നാണ് സൂചനകൾ.
You may also like:പൊതുതാല്പര്യമില്ല; ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി [PHOTO]Covid 19: 'പരിശോധനയിൽ നിന്ന് അവർ സൂത്രത്തിൽ ഒഴിവായതാണ്';റാന്നി കുടുംബത്തെ പറ്റി KK ശൈലജ ടീച്ചർ; [VIDEO]'ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു; തീരുമാനമെടുത്തത് അച്ഛന്റെ 75ാം ജന്മ വാർഷികത്തിൽ [NEWS]
advertisement
അസമിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവ് ഭുവനേശ്വർ കലിത, ബിഹാറിൽ നിന്നുള്ളവിവേക് താക്കൂർ, ഗുജറാത്തിൽ നിന്നുള്ള അഭയ് ഭരദ്വാജ്, രാമില ബെൻ ബാര, ജാർഖണ്ഡിൽ നിന്നുള്ള ദീപക് പ്രകാശ്, മണിപ്പൂരിൽ നിന്നുള്ള ലീസേംബ മഹാരാഷ്ട്രയിൽ നിന്നുള്ള ഉദയൻരാജേ ഭോസലേ, രാജസ്ഥാനില്‍ നിന്നുള്ള രാജേന്ദ്ര ഗെലോട്ട് എന്നിവരാണ് മറ്റ് ബിജെപി സ്ഥാനാർഥികൾ.
