പൊതുതാല്പര്യമില്ല; ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നി ചാനലുകള്‍ക്ക് 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരായിരുന്നു ഹര്‍ജി | സി.എൻ. പ്രകാശ്
News18 Malayalam | March 11, 2020, 6:21 PM IST
1/ 7
രണ്ടു ടെലിവിഷൻ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി
2/ 7
. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നി ചാനലുകള്‍ക്ക് 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരായിരുന്നു ഹര്‍ജി. ഹർജിയിൽ പൊതു താല്പര്യമില്ലെന്ന് കണ്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് ഹര്‍ജി തള്ളിയത്
3/ 7
നിയമങ്ങളുടെ ദുരുപയോഗമാണ് നടന്നതെന്ന് കാണിച്ച് അഡ്വ. ഹരീഷ് വാസുദേവനാണ് ഹര്‍ജി നല്‍കിയത്
4/ 7
ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിയില്‍ പറഞ്ഞത് . അതിനാല്‍ രണ്ട് ചാനലുകള്‍ക്ക് നല്‍കിയ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 1994 ലെ കേബിള്‍ ടിവി നിയന്ത്രണച്ചട്ടം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു
5/ 7
മാര്‍ച്ച് ആറാം തീയതി വൈകീട്ട് ഏഴര മുതലാണ് രണ്ട് ചാനലുകളുടെയും സംപ്രേക്ഷണം 48 മണിക്കൂര്‍ തടഞ്ഞത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിനുമേലായിരുന്നു നടപടി. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന് ആറു മണിക്കൂറിനു ശേഷവും മീഡിയ വൺ 14 മണിക്കൂറിനു ശേഷവും സംപ്രേക്ഷണ അനുമതി ലഭിച്ചു
6/ 7
ചാനലുകള്‍ക്കെതിരെ ഏതെങ്കിലും സംഘടനയോ വ്യക്തിയോ മാനനഷ്ടകേസ് നല്‍കിയതായി അറിയില്ല. ഈ സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ നടപടി നിയമത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ആരോപിച്ചു
7/ 7
ചാനലുകളിൽ ദില്ലി കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിനെതിരായി ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലായിരുന്നു മന്ത്രാലയത്തിന്റെ നടപടി