“അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്, വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നത് നിരോധിക്കുന്ന നിയമം കർണാടക കൊണ്ടുവരും. ജിഹാദികൾ ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സ് ഇല്ലാതാക്കുമ്പോൾ ഞങ്ങൾ നിശബ്ദരായിരിക്കില്ല, ”-രവി ട്വീറ്റ് ചെയ്തു. മതപരിവർത്തനത്തിൽ ഏർപ്പെടുന്ന ഏതൊരാൾക്കും വേഗത്തിലും കഠിനമായതുമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
വിവാഹത്തിനായി മതം പരിവർത്തനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അലഹബാദ് ഹൈക്കോടതി വിധിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശിൽ പുതുതായി വിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ദാമ്പത്യജീവിതത്തെ ശല്യപ്പെടുത്തരുതെന്ന് പൊലീസിനും യുവതിയുടെ പിതാവിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.
advertisement
ALSO READ: യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സിൻ സ്വീകരിച്ചു; എല്ലാവരുടെയും അസുഖം ഭേദമാകട്ടെ എന്ന് ആശംസ[NEWS]ബാണാസുര മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മരിച്ചത് തമിഴ്നാട് സ്വദേശി വേൽമുരുകനെന്ന് പൊലീസ് സ്ഥിരീകരിച്ചു
[NEWS]IPL 2020 SRH vs MI| ഹൈദരാബാദും പ്ലേഓഫിലേക്ക്; മുംബൈക്കെതിരെ പത്ത് വിക്കറ്റ് ജയം[NEWS]
ലവ് ജിഹാദിനെതിരെ സർക്കാർ നിയമപരമായ വ്യവസ്ഥകൾ ആലോചിക്കുന്നുണ്ടെന്ന് ഞായറാഴ്ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ആഭ്യന്തരമന്ത്രി അനിൽ വിജും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഫരീദാബാദിൽ ഇരുപതുകാരിയെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രതികരണം.
20 കാരിയായ നികിത തോമർ കോളേജിന് പുറത്ത് വെടിയേറ്റ് മരിച്ചു. മുൻ സഹപാഠിയായ തൗസീഫ് ആണ് കൊലക്ക് പിന്നിലെന്നാണ് ആരോപണം. തൗസീഫിന് പെൺകുട്ടിയോട് പ്രണയമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മകളെ വിവാഹം കഴിക്കാൻ പ്രതികൾ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. വിവാഹത്തിനായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ പെൺകുട്ടി ഇതിന് തയാറായിരുന്നില്ലെന്നും പിതാവ് പറഞ്ഞു.
ലവ് ജിഹാദിലൂടെ മതം പരിവർത്തനം നടത്താൻ സമ്മർദം ചെലുത്തുന്നു. ഫരീദാബാദിന്റെ കൊലപാതകക്കേസിലും, മതം മാറ്റാൻ യുവതിയെ നിർബന്ധിച്ചുവെന്ന് ഇരയുടെ കുടുംബം ആരോപിക്കുന്നത്. ഞങ്ങൾ സഖ്യകക്ഷികളുമായി ചർച്ച നടത്തും… അതനുസരിച്ച് തീരുമാനമെടുക്കും, ” അനിൽ വിജ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലവ് ജിഹാദിനെ നേരിടാൻ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.