• HOME
  • »
  • NEWS
  • »
  • gulf
  • »
  • യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സിൻ സ്വീകരിച്ചു; എല്ലാവരുടെയും അസുഖം ഭേദമാകട്ടെ എന്ന് ആശംസ

യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സിൻ സ്വീകരിച്ചു; എല്ലാവരുടെയും അസുഖം ഭേദമാകട്ടെ എന്ന് ആശംസ

കൊറോണ വൈറസിനെതിരെ പോരാടുന്നതിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ച എല്ലാവരുടെയും പ്രയത്നങ്ങൾ മനസിലാക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഭാവി ശോഭനമാണെന്നും യു എ ഇയുടേത് ഏറ്റവും മനോഹരമാണെന്നും അദ്ദേഹം പറഞ്ഞു.

ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ അൽ മക്തൂം

ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ അൽ മക്തൂം

  • News18
  • Last Updated :
  • Share this:
    ദുബായ്: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ അൽ മക്തൂം കോവിഡ് വാക്സിൻ സ്വീകരിച്ചു. യു എ ഇ പതാക ദിനത്തിലാണ് അദ്ദേഹം കോവിഡ് 19 വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കുന്ന ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ദൈവം എല്ലാവരെയും സംരക്ഷിക്കുകയും അസുഖങ്ങൾ ഭേദമാക്കുകയും ചെയ്യട്ടെ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വാക്സിൻ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ചത്.

    കൊറോണ വൈറസിനെതിരെ പോരാടുന്നതിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ച എല്ലാവരുടെയും പ്രയത്നങ്ങൾ മനസിലാക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഭാവി ശോഭനമാണെന്നും യു എ ഇയുടേത് ഏറ്റവും മനോഹരമാണെന്നും അദ്ദേഹം പറഞ്ഞു.

    You may also like:'ഫോർ വിമൻ, റൺ ബൈ എ വുമൺ' - അടിപൊളിയാണ് ഇ കഫേ, പെണ്ണുങ്ങൾക്ക് വേണ്ടി മാത്രം [NEWS]'പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർഥിയാവും; എതിരാളി റോഷി അഗസ്റ്റിനും': പി ജെ ജോസഫ് [NEWS] റോഡ് നിർമാണം നടക്കുന്നതിനിടെ പിരിവ് നൽകിയില്ല; കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധർ കത്തിച്ചു‍ [NEWS]

    നേരത്തെ, യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാനും കോവിഡ് 19 വാക്സിൻ സ്വീകരിച്ചിരുന്നു. ഇവരെ കൂടാതെ വിദേശകാര്യ - രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ അൽ സായിദ് അൽ നഹ്യാൻ, ആരോഗ്യ - രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ്, ദേശീയ അടിയന്തര നിവാരണ വിഭാഗം ഡയറക്ടർ ജനറൽ ഉബൈദ് അൽ ഷംസി, സാംസ്കാരിക - യുവകാര്യ മന്ത്രി നൗറ അൽ കഅബി, എക്സിക്യുട്ടിവ് അംഗവും അബുദാബി എക്സിക്യുട്ടിവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ച മറ്റു പ്രമുഖർ.

    While receiving the COVID-19 vaccine today. We wish everyone safety and great health, and we are proud of our teams who have worked relentlessly to make the vaccine available in the UAE. The future will always be better in the UAE. pic.twitter.com/Rky5iqgfdg





    മലയാളികൾ ഉൾപ്പെടെ 31,000 ത്തിലേറെ പേരാണ് വാക്സിൻ പരീക്ഷണത്തിന് തയ്യാറായിട്ടുള്ളത്. ഫലം ശുഭപ്രതീക്ഷ നൽകുന്നതാണെന്നും ഇതുവരെ എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിക്കുന്ന വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന്റ അവസാനത്തെയും മൂന്നാമത്തെയും ഘട്ടത്തിലാണ്. റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്കിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് യു എ ഇ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു.
    Published by:Joys Joy
    First published: