TRENDING:

Mann Ki Baat | 'ഉത്സവകാലത്ത് സൈനികർക്ക് വേണ്ടിയും വിളക്ക് തെളിക്കണം; വാങ്ങേണ്ടത് തദ്ദേശീയ ഉൽപന്നങ്ങൾ '; പ്രധാനമന്ത്രി രാഷ്ട്രത്തോട്

Last Updated:

റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ എഴുപതാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കൊറോണ വൈറസിനെ അകറ്റിനിർത്താൻ ഉത്സവ കാലത്തും ക്ഷമ കാണിച്ചതിന് ജനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്സവ കാലത്ത് പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങണമെന്നുംപ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പതിവ് റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ എഴുപതാം പതിപ്പിൽ  രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൽ എന്തു വിഷയം തെരഞ്ഞെടുക്കണമെന്നതു സംബന്ധിച്ചും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രധാനമന്ത്രി ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.
advertisement

ഉത്സവകാലത്ത് അതിർത്തി സംരക്ഷിക്കുന്ന സൈനികര്‍ക്കു വേണ്ടി വീടുകളിൽ വിളക്ക് തെളിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോഴും സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവാഘോഷങ്ങലിൽ നാം നമ്മുടെ സൈനികരെ ഓർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തുടനീളമുള്ള വിശ്വാസങ്ങൾ ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്നതാണ്. ഭക്തി പ്രസ്ഥാനം ഇന്ത്യയിലുടനീളം ഒരു വലിയ ജനകീയ പ്രസ്ഥാനമായി മാറി, അത് നമ്മെ ഒന്നിപ്പിച്ചുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. നമ്മുടെ ആത്മീയത, യോഗ, ആയുര്‍വേദം എന്നിവ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടിയിട്ടുണ്ട്. നമ്മുടെ പല കായിക ഇനങ്ങളും ലോകത്തെ ആകര്‍ഷിക്കുന്നു.

advertisement

കൂട്ടംകൂടിയുള്ള ആഘോഷങ്ങളാണ് കഴിഞ്ഞ വര്‍ഷം വരെ നമ്മള്‍ നടത്തിയത്. ഇത്തവണ അത് സംഭവിച്ചില്ല. ഇനിയും നിരവധി ഉത്സവങ്ങള്‍ വരാനുണ്ട്. ഈ ഘട്ടത്തില്‍ നാം സംയമനം പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പെൻസിൽ നിർമ്മാണത്തിനു വേണ്ടി 'മൺസൂർ' എന്ന തടി ഉൽപാദിപ്പിക്കുന്ന  പുൽവാമയിലെ കർഷകരെയും പ്രദാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രദേശിക സംരംഭകരെ പ്രശംസിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Mann Ki Baat | 'ഉത്സവകാലത്ത് സൈനികർക്ക് വേണ്ടിയും വിളക്ക് തെളിക്കണം; വാങ്ങേണ്ടത് തദ്ദേശീയ ഉൽപന്നങ്ങൾ '; പ്രധാനമന്ത്രി രാഷ്ട്രത്തോട്
Open in App
Home
Video
Impact Shorts
Web Stories