PM Narendra Modi | 'ലോക്ക് ഡൗൺ അവസാനിച്ചെങ്കിലും കൊറോണ വൈറസ് ഇപ്പോഴും നിലനിൽക്കുന്നു'; പ്രധാനമന്ത്രി രാഷ്ട്രത്തോട്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ലോക് ഡൗൺ അവസാനിച്ചെങ്കിലും ജാഗ്രത തുടരും. വാക്സിൻ ലഭ്യമാക്കുന്നതു വരെ ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
ന്യൂഡൽഹി: ലോക് ഡൗൺ അവസാനിച്ചെങ്കിലും രാജ്യത്ത് കൊറോണ വൈറസ് സാന്നിധ്യം ഇപ്പോഴും നിലനിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏതാനും മാസങ്ങൾ കഠിനമായ സാഹചര്യമായിരുന്നു. എന്നാലിപ്പോൾ കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് 12000 ക്വാറന്റെൻ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
90 ലക്ഷം ആരോഗ്യപ്രവർത്തർ സേവന നിരതരായി രാജ്യത്തിനൊപ്പമുണ്ട്. ലോക് ഡൗൺ അവസാനിച്ചെങ്കിലും ജാഗ്രത തുടരും. വാക്സിൻ ലഭ്യമാക്കുന്നതു വരെ ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
advertisement
എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ഉത്സവ കാലം സന്തോഷത്തോടെയിരിക്കേണ്ട സമയമാണ്.ഉത്സവകാലത്ത് ജനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടാകരുതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2020 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Narendra Modi | 'ലോക്ക് ഡൗൺ അവസാനിച്ചെങ്കിലും കൊറോണ വൈറസ് ഇപ്പോഴും നിലനിൽക്കുന്നു'; പ്രധാനമന്ത്രി രാഷ്ട്രത്തോട്