You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]ന്യൂയോർക്ക് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് [NEWS]ചാൾസ് രാജകുമാരന്റെ കൊറോണ അതിജീവനം: അവകാശവാദം ഉന്നയിച്ച് ആയുഷ് മന്ത്രി ഗോവയെ അപമാനിച്ചെന്ന് കോൺഗ്രസ് [NEWS]
advertisement
"ഞായറാഴ്ച വൈകിട്ട് നമ്മുടെ ശക്തി പ്രകടനാമാണ് കണ്ടത്' ഒൻപതു മിനിട്ട് ദീപം തെളിയിക്കാനുള്ള ആഹ്വാനത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രർ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ അഞ്ചു കാര്യങ്ങൾ പാലിക്കാണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാർട്ടി പ്രസിഡന്റ് ജെ പി നദ്ദയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
കൊറോണ വൈറസിനെതിരായ പോരാട്ടം യുദ്ധത്തിന് സമാനമാണ്. പ്രധാനമന്ത്രി-കെയർ ഫണ്ടിലേക്ക് പ്രവർത്തകർ സംഭാവന ചെയ്യണമെന്നും മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
കൊറോണ വൈറസിനെതിരായ യുദ്ധം നീണ്ടുനിൽക്കുന്ന പോരാട്ടമാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. വീടിനു പുറത്തു മാത്രമല്ല വീടിനുള്ളിലും മുഖാവരണം ഉപയോഗിച്ച് സാമൂഹിക അകലം ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.