ഇന്ത്യന്‍ പൗരനെ വിവാഹം കഴിക്കുന്ന വിദേശികള്‍ക്ക് ഏഴ് വര്‍ഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമമാണ് രാം ബഹദൂര്‍ ഥാപ്പ ഉദ്ധരിച്ചത്. എന്നാൽ, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാള്‍ പൗരന്മാര്‍ക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയില്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രി പരാമര്‍ശിച്ചിട്ടില്ല.
TRENDING:മലപ്പുറത്ത് ഡി.വൈ.എഫ്.ഐയുടെ കൊലവിളി: നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം; പൊലീസ് കേസെടുത്തു [NEWS] 'ചൈന പിന്നില്‍നിന്ന് കുത്തി'; ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണമെന്ന് കമൽഹാസൻ [NEWS]ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുക്കം സ്വദേശിക്കെതിരെ കേസ് [NEWS]
advertisement
അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പൗരത്വ നിയമത്തില്‍ നേപ്പാള്‍ ഭേദഗതി വരുത്തിയത്. ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തെ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.
ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. ഇതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അതിർത്തി വിഷയങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ചകളിലൂടെ സമവായത്തിലെത്തണമെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.