നിയമ പരിഷ്കരണം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയവരാണ് ഇപ്പോൾ എതിർക്കുന്നത്. നിയമത്തിലെ ഏത് വ്യവസ്ഥയിലാണ് എതിർപ്പെന്ന് പ്രതിപക്ഷം പറയുന്നില്ല. സ്വാമിനാഥൻ റിപ്പോർട്ട് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിന് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read- 'നമ്മുടെ കർഷകരെ മറക്കരുത്'; കർഷക സമരത്തിന് പിന്തുണയുമായി നടൻ കാർത്തി
കടം എഴുതി തള്ളുമെന്ന് പറഞ്ഞ കോൺഗ്രസ് കർഷകർക്കായി എന്ത് ചെയ്തുവെന്ന് പ്രധാനമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് അസൂയയാണ്. ആറ് മാസമായി നിയമം നടപ്പിലാക്കിയിട്ട്. പെട്ടെന്നുള്ള സമരത്തിന് കാരണം രാഷ്ട്രീയം മാത്രമാണ്. കർഷക ക്ഷേമത്തിന്റെ ക്രെഡിറ്റ് മോദിക്ക് ലഭിക്കുമെന്ന് പ്രതിപക്ഷത്തിന് ആശങ്ക. പ്രതിപക്ഷം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
advertisement
പുതിയ കാര്‍ഷിക നിമയം നടപ്പിലാക്കുന്നതോടെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഇടനിലക്കാരെ ഒഴിവാക്കാനായെന്ന് നരേന്ദ്ര മോദി പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉറപ്പാക്കി. 30 വര്‍ഷം മുന്‍പ് വരേണ്ട മാറ്റമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകണം. ഇതിനുള്ള തടസങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.