അതേസമയം, ഇന്ത്യയിൽ 1,00,636 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 61 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കോവിഡ് കേസുകളാണ് ഇത്. ഇതോടെ, രാജ്യത്തെ ആകെ കോവിഡ് അണുബാധിതരുടെ എണ്ണം 2,89,09,975 ആയി. അതേസമയം, സജീവ കേസുകളുടെ എണ്ണം 14,01,609 ആയി കുറഞ്ഞു.
advertisement
കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകൾ തിങ്കളാഴ്ച പുതുക്കി. കഴിഞ്ഞദിവസം കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ 2,427 ആണ്. കഴിഞ്ഞ 45 ദിവസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇത്. ഇതോടെ, കോവിഡ് മരണങ്ങൾ 3,49,186 ആയി.
COVID 19| രാജ്യത്ത് 1,00,636 പുതിയ കോവിഡ് കേസുകൾ; രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്
തമിഴ്നാട്ടിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 20,421 പേർക്കാണ് കോവിഡ് ബാധിച്ചത്. രണ്ടാമത് കേരളത്തിലാണ്. 14,672 പേർ കോവിഡ് ബാധിതരായി. മഹാരാഷ്ട്ര- 12,557, കർണാടക- 12,209, ആന്ധ്രപ്രദേശ്- 8,976 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകൾ.
ഇന്നലെ റിപ്പോർട്ട് ചെയ്ത 1,00,636 കേസുകളിൽ 68.4 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടിൽ നിന്നു മാത്രമാണ് 20.29 ശതമാനം കേസുകളും.
കേരളത്തില്‍ ഇന്നലെ 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
നാലു മാസത്തേക്ക് റവന്യൂ ഉത്തരവ്; നടന്നത് 100 കോടിയുടെ മരംകൊള്ള; പിടിച്ചത് 15 കോടിയുടെ മരങ്ങള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,07,598 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,54,698 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,19,467 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,231 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2446 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ഇന്നലെ വരെ മ്യൂക്കോര്‍ മൈക്കോസിസ് ബാധിച്ചവരുടെ എണ്ണം 63 ആണ്. ഇതില്‍ 13 പേര്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 63 ആയി. ഇതില്‍ 13 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. 45 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 11 പേരാണ് മലപ്പുറം ജില്ലയിലുള്ളത്. ഇതിനിടയിൽ കോവിഡ് ബാധിക്കാത്ത ആറ് പേരിലും ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.