COVID 19| രാജ്യത്ത് 1,00,636 പുതിയ കോവിഡ് കേസുകൾ; രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്
ന്യൂഡൽഹി: ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്കുകൾ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,00,636 ആണ്.
2,427 പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3.50 ലക്ഷമായി. 2,89,09,975 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 2,71,59,180 പേർ ഇതുവരെ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിൽ 1,74,399 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടു.
തമിഴ്നാട്ടിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 20,421 പേർക്കാണ് കോവിഡ് ബാധിച്ചത്. രണ്ടാമത് കേരളത്തിലാണ്. 14,672 പേർ കോവിഡ് ബാധിതരായി. മഹാരാഷ്ട്ര- 12,557, കർണാടക- 12,209, ആന്ധ്രപ്രദേശ്- 8,976 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകൾ.
advertisement
ഇന്നലെ റിപ്പോർട്ട് ചെയ്ത 1,00,636 കേസുകളിൽ 68.4 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടിൽ നിന്നു മാത്രമാണ് 20.29 ശതമാനം കേസുകളും.
കേരളത്തില്‍ ഇന്നലെ 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
India reports 1,00,636 new #COVID19 cases, 1,74,399 discharges, and 2427 deaths in the last 24 hours, as per Health Ministry
Total cases: 2,89,09,975
Total discharges: 2,71,59,180
Death toll: 3,49,186
Active cases: 14,01,609
Total vaccination: 23,27,86,482 pic.twitter.com/3DNEhXAN4E
— ANI (@ANI) June 7, 2021
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,07,598 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി.
You may also like:കേരളത്തിൽ ബ്ലാക്ക് ഫംഗസ് വർധിക്കുന്നു; ഇന്നലെ രോഗം ബാധിച്ച് മരിച്ചത് 13 പേർ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,54,698 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,19,467 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,231 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2446 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
advertisement
ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ഇന്നലെ വരെ മ്യൂക്കോര്‍ മൈക്കോസിസ് ബാധിച്ചവരുടെ എണ്ണം 63 ആണ്. ഇതില്‍ 13 പേര്‍ മരിച്ചു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 63 ആയി. ഇതില്‍ 13 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. 45 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 11 പേരാണ് മലപ്പുറം ജില്ലയിലുള്ളത്. ഇതിനിടയിൽ കോവിഡ് ബാധിക്കാത്ത ആറ് പേരിലും ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
Location :
First Published :
June 07, 2021 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| രാജ്യത്ത് 1,00,636 പുതിയ കോവിഡ് കേസുകൾ; രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്