TRENDING:

കോവിഡ് 19; നിലവിലെ സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി

Last Updated:

ആരോഗ്യകുടുംബക്ഷേമ സെക്രട്ടറിയും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും കൊറോണ നേരിടുന്നതിനും പ്രതിരോധത്തിനും നടത്തിയ തയാറെടുപ്പുകളെ കുറിച്ച് വിവരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. യോഗത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ, കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ,  സഹമന്ത്രി അശ്വിനി കുമാർ ചൗബെ, പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്, കാബിനറ്റ് സെക്രട്ടറി,  നിതി അയോഗ്അംഗം,  ആരോഗ്യ, ഫാർമ, സിവിൽ ഏവിയേഷൻ, വിദേശകാര്യ, ആരോഗ്യ ഗവേഷണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
advertisement

ആരോഗ്യകുടുംബക്ഷേമ സെക്രട്ടറിയും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും കൊറോണ നേരിടുന്നതിനും പ്രതിരോധത്തിനും നടത്തിയ തയാറെടുപ്പുകളെ കുറിച്ച് വിവരിച്ചു.

എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്ന ജാഗ്രതാ നിർദ്ദേശത്തെ കുറിച്ചും യോഗം ചർച്ച ചെയ്തു.

BEST PERFORMING STORIES:'ഷേക്ക് ഹാൻഡ്' വേണ്ട; കൊറോണ പേടിയിൽ 'നമസ്തേ' പറഞ്ഞ് ലോകം [PHOTO]'വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിധരിച്ചില്ലേ? പോസ്റ്റുമായി ശ്രീനിവാസൻ [NEWS]പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷി മൃഗാദികളെ കൊന്നൊടുക്കും; മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യോഗത്തിൽ വകുപ്പുകളുടെ പ്രവർത്തനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ച് എത്രയും വേഗം കൊറോണ തുടച്ചു നീക്കുന്നതിനുള്ള  പ്രവർത്തനം നടത്തണം.  വിദഗ്ദ്ധരുടെ അഭിപ്രായം കണക്കിലെടുത്ത്, കഴിയുന്നത്രയും ഒത്തുചേരലുകൾ ഒഴിവാക്കാൻ ജനങ്ങളെ ബോധവത്ക്കരിക്കമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് 19; നിലവിലെ സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories