കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറേറ്റില്‍ വിളിച്ച് ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയുമാണ് ഇല്ലാതാക്കുക.
കോഴികളെ കൊന്ന് കത്തിച്ചു കളയാനാണ് തീരുമാനം. കൊടിയത്തൂരിൽ 6193കോഴികളെയും, കോർപ്പറേഷൻ പരിധിയിൽ 3524 ഉം, ചാത്തമംഗലം പഞ്ചായത്തിൽ 3214 കോഴികളെയും നശിപ്പിക്കും.
ഇതിനുപുറമെ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത പ്രഖ്യാപിച്ചു. ഈ പരിധിയിലുള്ള കോഴിക്കടകളും ഫാമുകളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കി. ഇതിനായി കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി.
വെസ്റ്റ് കൊടിയത്തൂരില്‍ കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലുമാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൊടിയത്തൂരിലെ പുതിയോട്ടില്‍ സെറീന, മജീദ് എന്നിവര്‍ നടത്തിയിരുന്ന പുതിയോട്ടില്‍ ഫാമിലെ 2,000 കോഴികളാണ് രോഗത്തെ തുടര്‍ന്ന് ചത്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.