ട്വിറ്ററിൽ പ്രശാന്ത് ഭൂഷൺ കുറിച്ചത് ഇങ്ങനെ,
'പബ്ലിക് അഫയഴ്സ് സെന്റർ റിപ്പോർട്ടിൽ വലിയ സംസ്ഥാനങ്ങളിൽ കേരളം മികച്ച ഭരണം നടത്തുന്ന സംസ്ഥാനവും ഉത്തർപ്രദേശ് ഏറ്റവും മോശം ഭരണം നടത്തുന്ന സംസ്ഥാനവും. രാമ രാജ്യവും യമരാജ്യവും' - കേരളം മികച്ച ഭരണമുള്ള വലിയ സംസ്ഥനങ്ങളിൽ ഒന്നാമത് എത്തിയ വാർത്ത പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു.
Kerala best-governed, Uttar Pradesh worst among large states, says Public Affairs Centre report.
advertisement
ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റർ ഇന്ന് പുറത്തുവിട്ട പബ്ലിക് അഫയഴ്സ് ഇൻഡക്സ് - 2020ലാണ് രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഭരണമുള്ള വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനം ഇടം കണ്ടെത്തിയത് ഉത്തർപ്രദേശ് ആയിരുന്നു.
You may also like:മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ് [NEWS]'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ് [NEWS] 20 രൂപയുടെ ഊണ്; കഴിക്കുന്നത് 70000 പേർ; ആശ്വാസമാകുന്ന കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ [NEWS]
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ മേധാവിയായുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടത്. സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭരണ പ്രകടനത്തിലാണ് സംസ്ഥാനങ്ങളെ റാങ്ക് ചെയ്തത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം (1.388 പിഎഐ ഇൻഡെക്സ് പോയിൻറ്), തമിഴ്‌നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കർണാടക (0.468) എന്നിവയാണ് ഭരണത്തിന്റെ കാര്യത്തിൽ സംസ്ഥാന വിഭാഗത്തിൽ ആദ്യ നാല് റാങ്കുകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ എന്നിവയാണ് റാങ്കിംഗിൽ ഏറ്റവും പിന്നിൽ.
ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ 1.745 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും മേഘാലയ (0.797), ഹിമാചൽ പ്രദേശ് (0.725) എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുമാണ്.
കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഭാഗത്തിൽ മികച്ച ഭരണമുള്ള കേന്ദ്രഭരണ പ്രദേശമായി ചണ്ഡിഗഡ് തിരഞ്ഞെടുക്കപ്പെട്ടു. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് തൊട്ടുപിന്നിൽ. ദാദർ ആൻഡ് നഗർ ഹവേലി (-0.69), ആൻഡമാൻ, ജമ്മു കശ്മീർ (-0.50), നിക്കോബാർ (-0.30) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടേതാണ് ഏറ്റവും മോശം പ്രകടനം.