TRENDING:

Rajinikanth | രജനികാന്ത് വിജയദശമി ദിനത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന; നെഞ്ചിടിപ്പോടെ തമിഴ് രാഷ്ട്രീയം

Last Updated:

ഇതിനിടെ, രജനികാന്തിനെ പിന്തിരിപ്പിക്കാൻ ഡിഎംകെ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ആരാധകർ കാത്തിരുന്ന സൂപ്പർതാരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഇനി വൈകില്ലെന്ന് സൂചന. വിജയദശമി ദിനത്തിൽ സൂപ്പർതാരം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പേറുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിക്ക് തമിഴ്നാട്ടിൽ വഴിതുറക്കുന്നതാകും രജനിയുടെ പാർട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
advertisement

Also Read- തമിഴ്‌നാട്ടില്‍ ദളിത്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; വൈസ് പ്രസിഡന്റിനെതിരെ കേസ്

''നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് രജനികാന്ത് നേരത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നതാണ്. കോവിഡ് വ്യാപനത്തിന് മുൻപുതന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു''- രജനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ''രജനികാന്ത് ഇതിനോടകം തന്നെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് കഴിഞ്ഞു. ജനുവരി മുതൽ തമിഴ്നാടിന്റെ അങ്ങോളമിങ്ങോളം തെരുവിലിറങ്ങി ആത്മീയ രാഷ്ട്രീയ തരംഗം തീർക്കുന്നതിനാണ് അദ്ദേഹം തയാറെടുക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാവരുടെ കണ്ണുകൾ തമിഴ്നാട്ടിലേക്കാകും''- ഹിന്ദുമക്കൾ കക്ഷി സ്ഥാപകൻ അർജുൻ സമ്പത്ത് പറയുന്നു. ലോക്ക്ഡൗൺ കാലത്തും താരവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് സമ്പത്ത് പറയുന്നു.

advertisement

Also Read- ശരിക്കും മുത്തയ്യ മുരളീധരൻ; വിജയ് സേതുപതി ചിത്രം 800 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

''ശരിയായ സമയത്ത് രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് രജനികാന്ത് പറഞ്ഞിട്ടുള്ളത്. മഹാമാരി അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നുമില്ലാത്ത ഈ സമയത്ത് വലിയ ജനക്കൂട്ടം സംഘടിപ്പിക്കുന്നതും അതുവഴിയുണ്ടാകുന്ന ആരോഗ്യ സുരക്ഷാകാര്യത്തിലും രജനികാന്ത് ആശങ്കാകുലനാണ്.'' ദളിത് രാഷ്ട്രീയ നേതാവും മുൻ നിയമസഭാംഗവുമായിരുന്ന സി കെ തമിളരശൻ പറയുന്നു. ''ഞാൻ ഉൾപ്പെടെ നിരവധി നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഏഴുമാസം മാത്രമുള്ളപ്പോൾ ഒരു തീരുമാനം എടുക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അദ്ദേഹം ഇതുവരെ നോ പറഞ്ഞിട്ടില്ല. കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കാകുലരാണ്'' - തമിളരശൻ പറഞ്ഞു.

advertisement

Also Read- Rain Alert| സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത

ശബ്ദ-വീഡിയോ സന്ദേശങ്ങൾ തന്നെ വലിയ സ്വാധീനമുണ്ടാക്കുന്ന ഈ കാലത്ത്, രണ്ടുലക്ഷം പേരെയെങ്കിലും പങ്കെടുപ്പിച്ച് മധുരയിൽ പാർട്ടിയുടെ സംസ്ഥാനതല പ്രഖ്യാപനം ഗംഭീരമായി നടത്തണമെന്ന ആഗ്രഹമാണ് രജനികാന്തിനുള്ളത്. ഇതിനൊപ്പെം 15-20 ജില്ലാതല യോഗങ്ങളും സംഘടിപ്പിച്ച് താഴേത്തട്ടിൽ തരംഗം തീർക്കാനും ഡിഎംകെക്കും എഐഎഡിഎംകെക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കാനുമാണ് രജനി ലക്ഷ്യമിടുന്നത്. എന്നാൽ കോവിഡും സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങളുമാണ് തീരുമാനം എടുക്കുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നത്.

advertisement

''രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം 200 ശതമാനം ഉറപ്പാണ്. ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല. അടുത്ത ദിവസങ്ങളിൽ രജനികാന്തിൽ നിന്ന് പ്രത്യേക നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ പേരും ചിഹ്നവും പ്രഖ്യാപിച്ചുകഴിഞ്ഞാൽ അതിശക്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ''- രജനി മക്കൾ മൺറത്തിന്റെ ഒരു ജില്ലാ പ്രസിഡന്റ് പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ, ആരോഗ്യം കണക്കിലെടുത്ത് ഈ നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന നിലപാട് എടുക്കാൻ രജനികാന്തിന്റെ സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും ഡിഎംകെ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് രാജ്യസഭാ എംപിയും പാർട്ടി വക്താവുമായ ടികെഎസ് ഇളങ്കോവൻ തള്ളിക്കളയുന്നു. ''ഇനി ഞങ്ങൾ അങ്ങനെ ആവശ്യപ്പെട്ടാലും അദ്ദേഹം അനുസരിക്കണമെന്നുണ്ടോ, തീരുമാനം മാറ്റണമെന്നുണ്ടോ''- ഇളങ്കോവൻ ചോദിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Rajinikanth | രജനികാന്ത് വിജയദശമി ദിനത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന; നെഞ്ചിടിപ്പോടെ തമിഴ് രാഷ്ട്രീയം
Open in App
Home
Video
Impact Shorts
Web Stories