തമിഴ്‌നാട്ടില്‍ ദളിത്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; വൈസ് പ്രസിഡന്റിനെതിരെ കേസ്

Last Updated:

''അവർ വണ്ണിയാർ സമുദായത്തിൽപ്പെട്ടവരും ഞാൻ ദളിതും ആയതുകൊണ്ടു എന്നോട് നിലത്തിരിക്കാൻ വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻപോലും എന്നെ അനുവദിച്ചില്ല.''

‌പൂർണിമ മുരളി
ചെന്നൈ: ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ നിർബന്ധപൂർവം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. തമിഴ്നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. ചിത്രം പുറത്തുവന്നതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻരാജിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തെ തുടർന്ന് സസ്പെന്റ് ചെയ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറി സിന്ധുജയെയും വാർഡ് അംഗം ആർ. സുകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
advertisement
തേർക്ക് തിട്ടൈ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേശ്വരി നിലത്തും അഞ്ചുപേര്‍ കസേരയിലും ഇരുന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ചേരുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്. ഇതോടെ പ്രതിഷേധം ശക്തമാവുകയും അധികാരികൾ രംഗത്ത് വരികയുമായിരുന്നു. വണ്ണിയാർ സമുദായത്തിൽപ്പെട്ട പ‍ഞ്ചായത്തംഗങ്ങളുടെ ജാതിവിവേചനത്തിനും പീഡനത്തിനുമെതിരെ രാജേശ്വരി പിന്നീട് തുറന്നടിക്കുകയും ചെയ്തു.
''അവർ വണ്ണിയാർ സമുദായത്തിൽപ്പെട്ടവരും ഞാൻ ദളിതും ആയതുകൊണ്ടു എന്നോട് നിലത്തിരിക്കാൻ വൈസ് പ്രസിഡന്റ് മോഹൻരാജൻ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻപോലും എന്നെ അനുവദിച്ചില്ല. എനിക്കെതിരായ വിവേചനത്തിനെതിരെ പ്രതിഷേധമുയർത്തിയപ്പോൾ മോഹൻരാജൻ ഭീഷണിപ്പെടുത്തി''- രാജേശ്വരി പറയുന്നു.
advertisement
എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ച മോഹൻ രാജൻ, നിലത്തിരിക്കാനുള്ള തീരുമാനം രാജേശ്വരി സ്വന്തമായെടുത്തതാണെന്ന് ന്യൂസ് 18നോട് പറഞ്ഞു. എന്നാൽ പ്രസിഡന്റ് ദളിതായതിനാൽ നിലത്തിരിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് പേരുവെളിപ്പെടുത്താത്ത ഒരു വാർഡ് അംഗം സമ്മതിച്ചു.
സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ ചന്ദ്രശേഖർ സഖമുറിയും എസ്.പി. എം ശ്രീ അഭിനവും സ്ഥലത്തെത്തി അന്വേഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്യാൻ ഉടൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. പഞ്ചായത്ത് അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയും സെക്രട്ടറിക്കെതിരെയും രാജേശ്വരി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതതെന്ന് പൊലീസ് പറഞ്ഞു.
advertisement
''പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദമായ മൊഴിയെടുക്കുയും.അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കുകയും ചെയ്യും'' - ശ്രീ അഭിനവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതി ഉന്നയിച്ചതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിന് സുരക്ഷാ ഭീഷണിയില്ലെന്നും കൂടുതൽ പൊലീസ് സംഘത്തെ ഗ്രാമത്തിൽ നിയോഗിച്ചതായും മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് എസ്.പി പ്രതികരിച്ചു. ''ചെയ്തത് തെറ്റാണെന്ന് മറ്റ് വാർഡ് അംഗങ്ങൾക്കും മനസ്സിലായിട്ടുണ്ട്''- ശ്രീ അഭിനവ് കൂട്ടിച്ചേർത്തു.
advertisement
സംഭവത്തെ അപലപിച്ച് ഫിഷറീസ് മന്ത്രി ഡി ജയകുമാർ രംഗത്തെത്തി. ദളിത് വിഭാഗങ്ങൾക്കും പാർശ്വവൽക്കരിപ്പെട്ടവർക്കും പരിഗണന നൽകാനാണ് എഐഎഡിഎംകെ സർക്കാർ ശ്രമിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട്ടില്‍ ദളിത്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; വൈസ് പ്രസിഡന്റിനെതിരെ കേസ്
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement