Rajinikanth on Tuticorin Custodial Deaths| 'പ്രതികളെ ഒരിക്കലും വെറുതെ വിടരുത്! രജനികാന്ത്
- Published by:Rajesh V
- news18-malayalam
Last Updated:
''പിതാവിനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതിൽ മനുഷ്യരാശി മുഴുവൻ അപലപിച്ചതിന് ശേഷവും, ചില പൊലീസുകാർ മജിസ്‌ട്രേറ്റിന് മുന്നിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതി അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ''
ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ രജനികാന്ത്. പ്രതികളായ പൊലീസുകാരെ ഒരിക്കലും വെറുതെ വിടരുതെന്നും കൊല്ലപ്പെട്ട ജയരാജിനും മകൻ ബെന്നിക്സിനും നീതി ലഭിക്കണമെന്നും രജനികാന്ത് പറഞ്ഞു.
''പിതാവിനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതിൽ മനുഷ്യരാശി മുഴുവൻ അപലപിച്ചതിന് ശേഷവും, ചില പൊലീസുകാർ മജിസ്‌ട്രേറ്റിന് മുന്നിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതി അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പ്രതികളെ കഠിനമായി ശിക്ഷിക്കണം. ഒരിക്കലും രക്ഷപ്പെടരുത്''- രജനികാന്ത് കുറിച്ചു.
ജൂണ് 19നാണ് സംഭവങ്ങളുടെ തുടക്കം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മരവ്യാപാരിയും മൊബൈല്‍ കടയുടമയുമായ ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനെ പോലീസ് പിടിച്ചതറിഞ്ഞ് എത്തിയ ബെന്നിക്‌സ് കണ്ടത് പൊലീസുകാര്‍ ജയരാജനെ മര്‍ദ്ദിക്കുന്നതാണ്.
advertisement
#சத்தியமா_விடவே_கூடாது pic.twitter.com/MLwTKg1x4a
— Rajinikanth (@rajinikanth) July 1, 2020
advertisement
പൊലീസിനെ ആക്രമിച്ചു, അസഭ്യം വിളിച്ചു എന്നു പറഞ്ഞ് ബെന്നിക്‌സ് എന്ന 31 വയസ്സുകാരനെയും പൊലീസ് കസ്റ്റഡിയില്‍ വച്ചു. പിന്നീട്, അതിക്രൂരവും പ്രാചീനവുമായ പൊലീസ് അതിക്രമത്തിന് ഇരുവരും വിധേയരാക്കി. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലും ഉരുട്ടലിലും ആന്തരിക അവയവങ്ങള്‍ക്ക് വരെ ക്ഷതം സംഭവിച്ചു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തില്‍ ഉള്‍പ്പെടെ മുറിവേല്‍പ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 01, 2020 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Rajinikanth on Tuticorin Custodial Deaths| 'പ്രതികളെ ഒരിക്കലും വെറുതെ വിടരുത്! രജനികാന്ത്