Vijay Sethupathy 800| ശരിക്കും മുത്തയ്യ മുരളീധരൻ; വിജയ് സേതുപതി ചിത്രം 800 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
- Published by:Gowthamy GG
- news18-malayalam
Last Updated:
തമിഴ് ഭാഷയിലൊരുക്കുന്ന ചിത്രം എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അതുപോലെ ഹിന്ദി,ബംഗാളി, സിംഹള ഭാഷകളിലും മൊഴിമാറ്റം ചെയ്യും.
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രം 800 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. തമിഴ് താരം വിജയ് സേതുപതിയാണ് വെള്ളിത്തിരയിൽ ഇതിഹാസ താരമായി എത്തുന്നത്. എംഎസ് ശ്രീപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മുത്തയ്യ മുരളീധരനായി വിജയ് സേതുപതി ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് മത്സരങ്ങൽക്കുളള വെള്ള യൂണിഫോം ധരിച്ചു നിൽക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. രൂപംകൊണ്ട് ശരിക്കും മുത്തയ്യ മുരളീധരനായിരിക്കുകയാണ് വിജയ് സേതുപതി. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
ഡാർ മോഷൻ പിക്ചേഴ്സും മൂവി ട്രെയിൻ മോഷൻ പിക്ചേഴ്സും ചേർന്നാണ് ബയോപിക് ചിത്രം നിർമ്മിക്കുന്നത്. തമിഴ് ഭാഷയിലൊരുക്കുന്ന ചിത്രം എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അതുപോലെ ഹിന്ദി,ബംഗാളി, സിംഹള ഭാഷകളിലും മൊഴിമാറ്റം ചെയ്യും.
advertisement
ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കഴിഞ്ഞെന്നും വിജയ് സേതുപതി ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനാണെന്ന് അതിന് കഴിവുള്ള നടനാണ് വിജയ് സേതുപതി എന്നും മുത്തയ്യ മുരളീധരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
MURALIDARAN BIOPIC... Motion poster of #MuralidaranBiopic... Titled #800TheMovie... Stars #VijaySethupathi as cricketer #MuthiahMuralidaran... Directed by #MSSripathy... Produced by Movie Train Motion Pictures and Vivek Rangachari. pic.twitter.com/9RuAeCK7BB
— taran adarsh (@taran_adarsh) October 13, 2020
advertisement
താരത്തിന്റെ ക്രിക്കറ്റ് കരിയറിലെയും ജീവിതത്തിലെയും പ്രധാനമുഹൂര്‍ത്തങ്ങള്‍ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഷൻ പിക്ചറും ഇത് വ്യക്തമാക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടിയിട്ടുണ്ട് . ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതടക്കം നിരവധി റെക്കോഡുകള്‍ അദ്ദേഹത്തിന്റെ പേരിലാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യം ആരംഭിക്കും. അടുത്ത വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യും. ശ്രീലങ്ക, ഇന്ത്യ , യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2020 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Vijay Sethupathy 800| ശരിക്കും മുത്തയ്യ മുരളീധരൻ; വിജയ് സേതുപതി ചിത്രം 800 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ