നിക്ഷേപകരെ കബളിപ്പിച്ച ജൂവലറി ഗ്രൂപ്പിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ വീട്ടിൽനനിന്നും കണക്കിൽപ്പെടാത്ത രണ്ടര കോടി രൂപ കഴിഞ്ഞ വർഷം ജൂണിൽ ഇദ്ദേഹം അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കേന്ദ്ര സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നു.
TRENDING:രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത് [NEWS]'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി': ഒ.അബ്ദുറഹ്മാന്‍ [NEWS]
advertisement
കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ബംഗളുരു ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ബി എം വിജയ് ശങ്കറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
വിജയ്ശങ്കറിനു പുറമെ മുൻ അസിസ്റ്റന്റ് കമ്മിഷണർ നാഗരാജും കൈക്കൂലി കേസിൽ പ്രതിയാണ്.കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പനിയെ കുറിച്ച് റിസർവ് ബാങ്ക് റിപ്പോർട്ട് തേടിയതിനെ തുടർന്ന് 2018 ൽ സംസ്ഥാന സർക്കാരാണ്അന്വേഷണത്തിന് നാഗരാജിനെ നിയോഗിച്ചത്. നാഗരാജിന്റെ മേലുദ്യോഗസ്ഥനായിരുന്നു വിജയ് ശങ്കർ. എന്നാൽ ഇരുവരും കമ്പനി ഡയറക്ടറിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങി അനുകൂല റിപ്പോർട്ട് നൽകിയെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
