TRENDING:

ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം: താജ്മഹലിൽ തിങ്കളാഴ്ച 10.30 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല

Last Updated:

തിങ്കളാഴ്ച വൈകിട്ടാണ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപ് ആഗ്രയിലെത്തുന്നത്. ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാങ്ക, മരുമകൻ ജറേഡ് കൂഷ്നർ എന്നിവർ അടങ്ങുന്ന സംഘവും ഒപ്പമുണ്ടാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ അഭിമാന സ്തംഭമായ താജ്മഹലിൽ തിങ്കളാഴ്ച രാവിലെ 10.30 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. അസൗകര്യം ഉണ്ടാകാത്ത രീതിയിൽ വിനോദസ‍ഞ്ചാരികൾ യാത്ര പരിപാടികൾ പ്ലാൻ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
advertisement

''താജ്മഹലിലേക്ക് രാവിലെ 10.30ന് ശേഷം സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ ആഗ്രയുടെ അതിർത്തികൾ അടക്കില്ല. പ്രത്യേകം നിർദേശിച്ചിട്ടുള്ള ഇടങ്ങളിൽ വിനോദസഞ്ചാരികളുടെ വാഹനം പാർക്ക് ചെയ്യണം'- താജ്മഹലിന്റെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി സൂപ്രണ്ട് മൊഹ്സിൻ ഖാൻ പറഞ്ഞു.

Also Read - മതസ്വാതന്ത്ര്യ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൊണാൾഡ് ട്രംപ് ചർച്ച ചെയ്യുമെന്ന്  വൈറ്റ്ഹൗസ്

തിങ്കളാഴ്ച വൈകിട്ടാണ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപ് ആഗ്രയിലെത്തുന്നത്. ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാങ്ക, മരുമകൻ ജറേഡ് കൂഷ്നർ എന്നിവർ അടങ്ങുന്ന സംഘവും ഒപ്പമുണ്ടാകും. ആഗ്ര വിമാനത്താവളം മുതൽ താജ്മഹൽ വരെയുള്ള പാത സുരക്ഷാ വലയത്തിലാണ്. ഈ മേഖലയിലുള്ള താമസക്കാരുടെയും കടയുടമകളുടെയും തിരിച്ചറിയൽ പരിശോധനകളും പൂർത്തിയായി കഴിഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി 17 ദശലക്ഷം ലിറ്റർ വെള്ളം യമുന നദിയിലേക്ക് തുറന്നുവിട്ടു. താജ്മഹലിന്റെ സമീപത്ത് കൂടിയാണ് യമുന ഒഴുകുന്നത്.

advertisement

വർഷം ഏഴ് ദശലക്ഷം വിനോദ സഞ്ചാരികൾ താജ്മഹൽ സന്ദർശിക്കുന്നുവെന്നാണ് കണക്ക്. വിവിഐപി അതിഥിയെ എതിരേൽക്കാൻ ആഗ്ര ഒരുങ്ങി കഴിഞ്ഞു. വിമാനത്താവളം മുതൽ താജ്മഹൽ വരെയുള്ള ഭാഗത്തെ മതിലുകൾ പെയിന്റടിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇന്ത്യൻ സംസ്കാരത്തിന്റെ വിവിധ മൂഹൂർത്തങ്ങളാണ് മതിലുകളിൽ വരച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും ഒരുമിച്ചുള്ള ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഇതിനൊപ്പം നൽകിയിരിക്കുന്ന വാക്യം ഇങ്ങനെ- രാധേ രാധേ ട്രംപ്, ജയ് ശ്രീകൃഷ്ണ ട്രംപ്.

വിമാനത്താവളത്തിൽ 350 കലാകാരന്മാർ അണിനിരക്കുന്ന നൃത്തപരിപാടിയോടെയാണ് ട്രംപിനെയും കുടുംബത്തെയും എതിരേൽക്കുന്നത്. 16 ഇടങ്ങളിലായി മൂവായിരത്തോളം നൃത്തകലാകാരന്മാരും കലാകാരികളും അണിനിരക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- ഡൊണാൾഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദർശനം; അറിയാം ഈ അഞ്ച് കാര്യങ്ങൾ

മലയാളം വാർത്തകൾ/ വാർത്ത/India/
ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം: താജ്മഹലിൽ തിങ്കളാഴ്ച 10.30 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല
Open in App
Home
Video
Impact Shorts
Web Stories