ഡൊണാൾഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദർശനം; അറിയാം ഈ അഞ്ച് കാര്യങ്ങൾ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും റോഡ് ഷോ നടത്തുന്ന പ്രദേശത്തെ സുരക്ഷാ ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥർ മാത്രമല്ല. വ്യാപാര- വാണിജ്യ രംഗത്തെ വിദഗ്ധർ, പ്രതിരോധരംഗത്തെ വിദഗ്ധർ, നയതന്ത്രജ്ഞർ, രാഷ്ട്രീയ നേതാക്കൾ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം കണ്ണിൽ എണ്ണയോഴിച്ച് കാത്തിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ പറന്നിറങ്ങുന്ന നിമിഷത്തിനായി.

News18 Malayalam | news18-malayalam
Updated: February 22, 2020, 11:49 AM IST
ഡൊണാൾഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദർശനം; അറിയാം ഈ അഞ്ച് കാര്യങ്ങൾ
News18 Malayalam
 • Share this:
പ്രവീൺ സ്വാമി

വാരാന്ത്യമായതിനാൽ വിശ്രമിക്കാനൊരുങ്ങുകയാവും നിങ്ങളിൽ പലരും. എന്നാൽ ഒരു ചെറിയ ജനവിഭാഗം രാവും പകലും ഇല്ലാതെ പണിയെടുക്കയാണ്. എന്തിനാണ് എന്നല്ലേ?. തിങ്കളാഴ്ച ലോകത്തിലെ ഏറ്റവും ശക്തരായ രണ്ട് രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ച സുഗമമായി നടക്കാൻ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും റോഡ് ഷോ നടത്തുന്ന പ്രദേശത്തെ സുരക്ഷാ ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥർ മാത്രമല്ല. വ്യാപാര- വാണിജ്യ രംഗത്തെ വിദഗ്ധർ, പ്രതിരോധരംഗത്തെ വിദഗ്ധർ, നയതന്ത്രജ്ഞർ, രാഷ്ട്രീയ നേതാക്കൾ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം കണ്ണിൽ എണ്ണയോഴിച്ച് കാത്തിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ പറന്നിറങ്ങുന്ന നിമിഷത്തിനായി.

1. അണിയറയിലെ ഒരുക്കങ്ങൾ

 • പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച അഹമ്മദാബാദിൽ ഇറങ്ങുന്നതിന് വളരെ മുമ്പുതന്നെ, നൂറുകണക്കിന് രഹസ്യാന്വേഷണ ഏജന്റുമാർ ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോയുമായും സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പുമായും ചേർന്ന് രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി മോദിയും സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പുവരുത്താൻ അഹോരാത്രം പ്രവർത്തിക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങൾക്ക് മുന്നിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിലുള്ളത് ചെറിയ വെല്ലുവിളിയല്ല.


 

 • പ്രത്യേകമായി രൂപകൽപന ചെയ്ത ബോയിംഗ് 747ലാണ് ട്രംപ് എത്തുന്നത്. സ്‌ഫോടനങ്ങളെ നേരിടാൻ പ്രാപ്തിയുള്ള കാറും അമേരിക്കയുടെ ആണവായുധ ശേഖരം ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്ന വിധമുള്ള സംവിധാനങ്ങളും ആശയവിനിമ ഉപകരണങ്ങളും അടക്കമുള്ളവയും അമേരിക്കയിൽ നിന്ന് ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങും.


 

 • മോദി- ട്രംപ് ഉച്ചകോടി വിജയകരമാക്കാൻ പ്രവർത്തിക്കുന്ന അനവധിപേരുണ്ട്. വേദി അണിയിച്ചൊരുക്കുന്നവരിൽ നിന്ന് തുടങ്ങി നയതന്ത്രരംഗത്തെ ഉന്നതർ വരെയുള്ളവർ.


Also Read- 'നമസ്തേ ട്രംപിന്' മുന്നോടിയായി സുരക്ഷാ ഉപകരണങ്ങളും വാഹനങ്ങളും എത്തി

2. സമ്പദ് വ്യവസ്ഥ: സമഗ്രമായ സാമ്പത്തിക കരാറുകൾക്ക് തുടക്കം കുറിച്ചേക്കും

 • 1980കളുടെ അവസാനത്തിലാണ് സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ഇന്ത്യ-യുഎസ് ബന്ധം ആരംഭിച്ചത്. എന്നാൽ അടുത്ത കാലത്തായി അമേരിക്കയുടെ സംരക്ഷണവാദവും ഇന്ത്യയിലെ മാന്ദ്യവും അതിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.


 

 • പലരും പ്രതീക്ഷിച്ചിരുന്ന പരിമിതമായ സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും യുഎസും ഒപ്പുവെക്കില്ല എന്നതാണ് മോശം വാർത്ത. പകരം, അതിലും വലിയ കാര്യങ്ങളാണ് അവർ തെരഞ്ഞെടുത്തത്. സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാർ, അത് ചരക്കുകളുടെ തീരുവ രഹിത വ്യാപാരം മാത്രമല്ല, പ്രൊഫഷണലുകളുടെ സ്വതന്ത്രമായ മുന്നേറ്റവും എളുപ്പത്തിലുള്ള നിക്ഷേപ മാനദണ്ഡങ്ങളും ഉൾക്കൊള്ളുന്നു.

 • കരാറിന്റെ സങ്കീർണ്ണതകൾ കാരണം ഇവ യാഥാർത്ഥ്യമാകാൻ സമയമെടുക്കും, പക്ഷേ അത് പൂർത്തിയാകുമ്പോൾ, സമഗ്രമായ മാറ്റത്തിനാകും ഇത് കാരണമാകുക.
3. പ്രതിരോധം: ഇന്ത്യ- യുഎസ് ബന്ധം ഊട്ടിഉറപ്പിക്കാൻ സഹായിക്കുന്ന 8-10 വലിയ കരാറുകൾ രൂപപ്പെട്ടേക്കും

 • 2000 കളുടെ തുടക്കം മുതൽ അമേരിക്ക ഇന്ത്യയിലെ രണ്ടാമത്തെ വലിയ പ്രതിരോധ വിതരണക്കാരനായി മാറി. ഈ സന്ദർശനത്തിൽ 10 ബില്യൺ ഡോളർ വിലമതിക്കുന്ന 8-10 പ്രധാന ഏറ്റെടുക്കൽ തീരുമാനങ്ങൾ ഉറപ്പിക്കും. അവയിൽ നാവികസേനയ്ക്കായി 24 MH60 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള 2.6 ബില്യൺ ഡോളറിന്റെ കരാറും 795 ദശലക്ഷം ഡോളർ വിലമതിക്കുന്ന 6 AH64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറുകളുമുണ്ട്.


 

 • NASAMS വ്യോമ പ്രതിരോധ സംവിധാനം ഏറ്റെടുക്കുന്നതിനെക്കുറിച്ചും നഗരങ്ങളുടെ സുരക്ഷക്കുള്ള ത്രിതല വലയത്തിന്റെ ഭാഗമായി പി 8 ഐ ലോംഗ് റേഞ്ച് സമുദ്ര നിരീക്ഷണ വിമാം വാങ്ങുന്നതിനെ കുറിച്ചുമുള്ള ചർച്ചകൾ നടക്കും.


 

 • എഫ് 21 കോംബാറ്റ് ജെറ്റുകൾ ഇന്ത്യയെ കൊണ്ട് വാങ്ങിപ്പിക്കാൻ അമേരിക്ക ശ്രമിക്കും. ഈ കാര്യത്തിൽ ചില പിരിമുറുക്കങ്ങളുണ്ട്: ന്യൂഡൽഹി പ്രതീക്ഷിക്കുന്നതുപോലെ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ വ്യവസായത്തിന്റെ സാങ്കേതികവിദ്യയുമായി പങ്കാളിയാകാൻ യുഎസ് തയ്യാറായിട്ടില്ല, അതേസമയം റഷ്യയിൽ നിന്ന് എസ് -400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങിയതിൽ അമേരിക്ക അസ്വസ്ഥരുമാണ്.


 

 • എന്നാൽ, മുൻകാലങ്ങളിൽ ഇത്തരം ഭിന്നതകളെ മറികടക്കാനുള്ള കഴിവ് ഇരുപക്ഷവും പ്രകടിപ്പിച്ചിട്ടുണ്ട്. ഏഷ്യയുടെ ഭാവി സുരക്ഷ രൂപപ്പെടുത്തുന്നതിൽ നിർണായകമായ ഒരു പ്രതിരോധ ബന്ധത്തിനാകും അടിത്തറയിടുക.


4. കശ്മീർ വിഷയത്തിലെ മധ്യസ്ഥത; പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ?

 • പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കശ്മീരിനെക്കുറിച്ചുള്ള ഭാവി നടപടിയെ കുറിച്ചും അതിർത്തി ചർച്ചകളെ കുറിച്ചും സംസാരിക്കുമെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് ട്രംപ് പറഞ്ഞത് ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.


 

 • കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന പ്രഖ്യാപനത്തിലൂടെ നേരത്തെയും ട്രംപ് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു.


 

 • അതുമാത്രമല്ല, താലിബാനുമായുള്ള ട്രംപിന്റെ സമാധാന കരാർ പാകിസ്ഥാന്റെ ഐഎസ്ഐയുമായി അടുത്ത ബന്ധമുള്ള ജിഹാദി സംഘടനയ്ക്ക് ഉടൻ തന്നെ അഫ്ഗാനിസ്ഥാനിൽ കാര്യമായ ശക്തി പ്രാപിക്കുന്നതിന് സഹായകമാകുമെന്നും കരുതപ്പെടുന്നു.


 

 • ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയ്‌ക്കെതിരായ ജിഹാദി സംഘടനകളെ ഉപയോഗിക്കുന്നതിൽ പാകിസ്ഥാൻ സൈന്യത്തിന്റെ പങ്ക് വലിയ വെല്ലുവിളിയാണ്. അടച്ചിട്ട വാതിലുകൾ‌ക്ക് പിന്നിൽ‌, ഇരു നേതാക്കളും ഈ സങ്കീർ‌ണ്ണമായ രാഷ്ട്രീയ കാര്യങ്ങളും ചർച്ച ചെയ്യും.


5. സാധാരണക്കാർക്ക് എന്താണ് ഈ കൂടിക്കാഴ്ചയിലുണ്ടാവുക?

 • പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, മെച്ചപ്പെട്ട ജീവിതത്തിനായി കാർഷിക തൊഴിലാളികളായാണ് ആദ്യത്തെ ഇന്ത്യൻ കുടിയേറ്റക്കാർ അമേരിക്കയിൽ എത്തിയത്. ഈ സമൂഹം ഇന്ന് എങ്ങനെയാണ് കഴിയുന്നതെന്ന് ചിന്തിക്കാൻ പോലും കഴിയില്ല.


 

 • മെക്സിക്കക്കാർക്ക് ശേഷം അമേരിക്കയിൽ‌ ഇപ്പോൾ‌ രണ്ടാമത്തെ വലിയ വംശീയ വിഭാഗമാണ് ഇന്ത്യക്കാർ‌ - സമ്പദ്‌വ്യവസ്ഥ, സർക്കാർ, അക്കാദമിക്, രാഷ്ട്രീയം എന്നിവയുൾ‌പ്പെടെ അധികാര ഘടനയുടെ മുകളിൽ‌ ശക്തമായി ഇന്ത്യക്കാർ പ്രതിനിധീകരിക്കുന്നു.


 

 • അമേരിക്കൻ ഐക്യനാടുകളിൽ ജനിച്ചവരും ഇന്ത്യൻ വംശജരായ അമേരിക്കക്കാരും ഒരുമിച്ച് രാജ്യത്തെ ജനസംഖ്യയുടെ 1% മാത്രമാണെങ്കിലും, ഏതാണ്ട് സമാനതകളില്ലാത്ത സ്വാധീന ശക്തിയായി അവർ മാറിക്കഴിഞ്ഞു. ഇന്ത്യയും അമേരിക്കയും പതിറ്റാണ്ടുകളായി നേരിട്ട നിരവധി പ്രതിസന്ധികൾ കണക്കിലെടുക്കാതെ, ബന്ധം വളർന്നുവെന്ന് ഈ സമൂഹം ഉറപ്പുവരുത്തി.


 

 • ഇപ്പോൾ, ഈ സമൂഹം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. വിസകൾ മുതൽ ഉയർന്നുവരുന്ന ദേശീയത വരെ അവയിൽപ്പെടും. ഉച്ചകോടിയിൽ നിന്നുള്ള സൗഹാർദ്ദം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

First published: February 22, 2020, 11:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading