TRENDING:

മരണത്തിലും അഞ്ചുപേർക്ക് ജീവനേകി രണ്ടരവയസുകാരൻ; അവയവദാനത്തിലൂടെ ജീവിത പ്രതീക്ഷ ലഭിക്കുന്നത് 5 കുട്ടികൾക്ക്

Last Updated:

വീടിന്‍റെ രണ്ടാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ജഷ് സഞ്ജീവ് ഓസ എന്ന രണ്ടരവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദബാദ്: മരണത്തിലും അഞ്ചുപേർക്ക് ജീവിക്കാനുള്ള പ്രതീക്ഷനല്‍കിയാണ് കുഞ്ഞു ജഷ് മടങ്ങിയത്. മസ്തിഷ്ക മരണം സംഭവിച്ച ഈ രണ്ടരവയസുകാരന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായതോടെയാണ് അഞ്ച് പേർക്ക് പുത്തൻപ്രതീക്ഷ ലഭിച്ചിരിക്കുന്നത്.
advertisement

Also Read-വെള്ളയും ചുവപ്പും മാത്രം വസ്ത്രങ്ങള്‍ ധരിക്കുന്ന കുടുംബം; വീടും അങ്ങനെ തന്നെ

വീടിന്‍റെ രണ്ടാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ജഷ് സഞ്ജീവ് ഓസ എന്ന രണ്ടരവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ കുട്ടിക്ക് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് ഇതിന്‍റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരു എൻജിഒ പ്രവർത്തകർ അറിയിച്ചത്.

advertisement

Also Read-എന്തൊരു കൗതുകം! ഉടമസ്ഥ ഗർഭിണിയാണെന്ന് അറിഞ്ഞ വളർത്തുനായയുടെ അതിശയപ്പെടുത്തുന്ന ഭാവം

ജഷിന്‍റെ പിതാവ് സഞ്ജീവ് ഒരു മാധ്യമപ്രവർത്തകനാണ്. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 'ഡൊനേറ്റ് ലൈഫ്' എന്ന എൻജിഒ പ്രവര്‍ത്തകർ ഇയാളെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതോടെ ഇദ്ദേഹം കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാവുകയായിരുന്നു എന്നാണ് ഇവർ പ്രസ്താവനയിൽ അറിയിച്ചത്. റഷ്യ, ഉക്രെന്‍ തുടങ്ങി വിദേശരാജ്യങ്ങളിലെയടക്കം അഞ്ച് കുട്ടികൾക്കാണ് കുഞ്ഞു ജഷിന്‍റെ അവയവങ്ങൾ നൽകിയത്. ഹൃദയം, ശ്വാസകോശം, കരൾ, കിഡ്നി, കണ്ണുകൾ എന്നിവയൊക്കെ ദാനം ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജഷിന്‍റെ ഹൃദയം റഷ്യയില്‍ നിന്നുള്ള ഒരു നാലുവയസുള്ള കുട്ടിക്കാണ് എത്തിച്ച് നൽകിയത്. ശ്വാസകോശംചെന്നൈയിൽ ചികിത്സയിലുള്ള  ഉക്രെയിൻകാരിക്കും നൽകി. അഹമ്മദാബാദിലെ 14 ഉം 17 ഉം വയസുള്ള രണ്ട് പെൺകുട്ടികൾക്കാണ് കിഡ്നി ദാനം ചെയ്തത്. കരൾ നൽകിയത് ഭാവ്നഗറിൽ നിന്നുള്ള ഒരു രണ്ടുവയസുകാരനും. എൻജിഒ പ്രസ്താവനയിൽ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/
മരണത്തിലും അഞ്ചുപേർക്ക് ജീവനേകി രണ്ടരവയസുകാരൻ; അവയവദാനത്തിലൂടെ ജീവിത പ്രതീക്ഷ ലഭിക്കുന്നത് 5 കുട്ടികൾക്ക്
Open in App
Home
Video
Impact Shorts
Web Stories