എന്തൊരു കൗതുകം! ഉടമസ്ഥ ഗർഭിണിയാണെന്ന് അറിഞ്ഞ വളർത്തുനായയുടെ അതിശയപ്പെടുത്തുന്ന ഭാവം

Last Updated:

പിറ്റ്ബുൾ ഇനത്തിൽപ്പെട്ട പെൺനായയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

വളർത്തുമൃഗങ്ങളുടെ അറിവും ബുദ്ധിയും ഒക്കെ അളക്കുന്ന നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. പ്രത്യേകിച്ച് വളർത്തുനായ്ക്കളുടെ. നായക്കുട്ടിയായി അഭിനയിച്ച് ഉടമസ്ഥന്റെ മടിയിൽ കയറി ഇരിക്കുന്ന ഭീമൻനായയുടെ വീഡിയോ വൈറലായത് അടുത്തിടെയായിരുന്നു. ഇപ്പോൾ ഇതാ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട പെൺനായയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ടിക്ടോക്കിലാണ് ഇതിന്റെ വീഡിയോ വൈറലായിരിക്കുന്നത്.
@maxpotentialdogtraining എന്ന അക്കൗണ്ടിൽ റയാൻ എന്ന പേരുള്ള യുവാവാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നോവ എന്ന നായയെയും ഉടമസ്ഥയായ യുവതിയുമാണ് വീഡിയോയിലുള്ളത്. 'തന്റെ ഉടമ ഗർഭിണിയാണെന്ന് നായ അറിഞ്ഞ നിമിഷം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുവതിയുടെ വയറിനെ സംരക്ഷിച്ചുനിൽക്കുന്നതുപോലെയുള്ള നായയുടെ ഭാവവാണ് കാഴ്ചക്കാരുടെ ഹൃദയത്തിൽ തൊടുന്നത്.
Also Read- പൂന്തോട്ടത്തിനായി പറമ്പിൽ കുഴിയെടുത്തു; കിട്ടിയത് 63 സ്വർണ നാണയങ്ങൾ
യുവതിയുടെ അരയ്ക്ക് പുറത്ത്, വയറിൽ തൊടാതെ നിൽക്കുന്ന നായ വീട്ടമ്മയുടെ മുഖത്തും വയറിലും മാറി മാറി നോക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതുവരെ പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 1,87,000 പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ നായയുടെ ബുദ്ധിയെ പ്രകീർത്തിച്ച് കമന്റുകൾ കുറിച്ചിട്ടുണ്ട്. 'നായക്ക് എല്ലാം അറിയാം. മണത്ത് കണ്ടുപിടിക്കാനാകുമെന്നാണ് തോന്നുന്നത്'- ഒരാൾ കമന്റ് ചെയ്തു.
advertisement
Also Read- രണ്ടുവയസുകാരി മാസ്ക് വയ്ക്കാൻ വിസമ്മതിച്ചു: ദമ്പതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി
ഗർഭാവസ്ഥ ഉൾപ്പെടെ ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ നായകൾക്ക് കഴിവുണ്ടെന്ന് മറ്റൊരാൾ കുറിച്ചു. ഗർഭവാവസ്ഥയിൽ വളർത്തുനായ വയറിൽ തലവെച്ചുകിടന്ന ഓർമകൾ പങ്കുവെച്ച് മറ്റൊരു യൂസറും രംഗത്തെത്തി. പിന്നീട് ടിക് ടോക് യൂസർ പുതിയൊരു വിവരം അപ്ഡേറ്റ് ചെയ്തു. നോവയും മറ്റു വളർത്തുമൃഗങ്ങളും കുഞ്ഞിനെ ആദ്യമായി കാണുന്നതിന്റെ വിവരമാണത്. നിങ്ങളൊക്കെ കരുതുന്നപോലെ മധുരതരമായിരുന്നു ആ കൂടിക്കാഴ്ചയെന്നും യൂസർ കുറിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്തൊരു കൗതുകം! ഉടമസ്ഥ ഗർഭിണിയാണെന്ന് അറിഞ്ഞ വളർത്തുനായയുടെ അതിശയപ്പെടുത്തുന്ന ഭാവം
Next Article
advertisement
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ; 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യും
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ;2026ലെ സമാധാനത്തിനുള്ള നൊബേൽസമ്മാനത്തിന് നാമനിർദേശം ചെയ്യും
  • മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ പ്രധാന പങ്ക് വഹിച്ച ട്രംപിനെ ഇസ്രായേൽ പരമോന്നത ബഹുമതി നൽകും.

  • ട്രംപിനെ 2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

  • നെതന്യാഹു ട്രംപിന്റെ ആഗോള സ്വാധീനം പ്രശംസിച്ച്, ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത് എന്ന് വിളിച്ചു.

View All
advertisement