TRENDING:

നിങ്ങൾ പുകവലിക്കുന്ന ആളാണോ? എങ്കിൽ കൊറോണയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന

Last Updated:

പുകവലിക്കാർക്ക് കോവിഡ് 19 പിടിപെടാനുള്ള സാധ്യത കുറവാണെന്ന് വ്യക്തമാക്കി ഏപ്രിലിൽ ഫ്രഞ്ച് ഗവേഷകർ ഒരു പഠനം പുറത്തുവിട്ടിരുന്നു. രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും നിക്കോട്ടിൻ കഷണങ്ങൾ നൽകി പരീക്ഷിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെ ശാസ്ത്രമേഖലയിൽ തന്നെ പലരും ചോദ്യം ചെയ്തിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പുകവലിക്കുന്നവർക്ക് കൊറോണ വരാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ പുകവലി സ്വഭാവമുള്ള രോഗികൾക്ക് മരണസാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ട്. അതേസമയം, അപകടസാധ്യത എത്രത്തോളം വലുതാണെന്ന് പറയാൻ കഴിയില്ല.
advertisement

പുകവലിയും കോവിഡ് 19 രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട 34 പഠനങ്ങളെ അവലോകനം ചെയ്ത് യുഎൻ തയ്യാറാക്കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. അണുബാധയുടെ സാധ്യത, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്, രോഗത്തിന്റെ തീവ്രത, മരണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 18% പേർ പുകവലിക്കാരാണ്. രോഗികൾ പുകവലിക്കുന്നുണ്ടോ ഇല്ലയോ എന്നതും അവർ അനുഭവിക്കുന്ന രോഗത്തിന്റെ തീവ്രതയും ആശുപത്രിയിൽ നിന്നുള്ള ഇടപെടലുംരോഗിയുടെ മരണസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

You may also like:ഉറവിടം കണ്ടെത്താനാവാതെ കോവിഡ് കേസുകൾ; സമൂഹവ്യാപന ഭീഷിണിയിൽ കായംകുളം‍ [NEWS]8600 രൂപയ്ക്ക് അവകാശികളെ തേടി വാർത്ത; പണത്തിൻ്റെ ഉടമസ്ഥരായി പോലീസ് സ്റ്റേഷനിൽ ഒൻപതു പേർ! [NEWS] മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി‍ [NEWS]

advertisement

പുകവലിക്കാർക്ക് കോവിഡ് 19 പിടിപെടാനുള്ള സാധ്യത കുറവാണെന്ന് വ്യക്തമാക്കി ഏപ്രിലിൽ ഫ്രഞ്ച് ഗവേഷകർ ഒരു പഠനം പുറത്തുവിട്ടിരുന്നു. രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും നിക്കോട്ടിൻ കഷണങ്ങൾ നൽകി പരീക്ഷിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെ ശാസ്ത്രമേഖലയിൽ തന്നെ പലരും ചോദ്യം ചെയ്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ രോഗത്തിന്റെ തീവ്രതയും പുകവലിയും തമ്മിൽ ബന്ധമുണ്ടെന്നും അതിനാൽ പുകവലിക്കാർ അത് ഉപേക്ഷിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
നിങ്ങൾ പുകവലിക്കുന്ന ആളാണോ? എങ്കിൽ കൊറോണയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന
Open in App
Home
Video
Impact Shorts
Web Stories