8600 രൂപയ്ക്ക് അവകാശികളെ തേടി വാർത്ത; പണത്തിൻ്റെ ഉടമസ്ഥരായി പോലീസ് സ്റ്റേഷനിൽ ഒൻപതു പേർ!

Last Updated:

കൃത്യമായി തുക പറയുന്നതിലും നോട്ടിൻ്റെ മൂല്യം പറയുന്നതിലും പലരും പരാജയപ്പെട്ടു. പോലീസിൻ്റെ 'ഇൻ്റർവ്യൂ 'വിൽ ഒടുവിൽ യഥാർത്ഥ ഉടമയെ കണ്ടെത്തി.

കൊല്ലം: ബോയിംഗ് ബോയിംഗ് സിനിമയിൽ മോഹൻലാൽ കഥാപാത്രമായ ശ്യാമിൻ്റെ അച്ഛനായി നിരവധി പേർ എത്തുന്ന സീനുണ്ട്. അങ്ങനെയൊരു സീനാണ് കഴിഞ്ഞ ദിവസം കൊല്ലം പുനലൂർ പോലീസ് സ്റ്റേഷനിലുണ്ടായത്. പുനലൂർ പൊളിടെക്നീക്കിന്  സമീപത്തുനിന്നും കളഞ്ഞു കിട്ടിയ 8600 രൂപയ്ക്കാണ് നിരവധി ഉടമസ്ഥർ എത്തിയത്.
പരീക്ഷ എഴുതാൻ വന്ന ഇടമൺ സ്വദേശിയായ വിവേക് എന്ന വിദ്യാർത്ഥിക്കാണ് പണം കളഞ്ഞു കിട്ടിയത്. ഈ തുക വിവേക് പ്രിൻസിപ്പാളിനെ ഏൽപിച്ചു. തുടർന്ന് ജനമൈത്രി എസ്.ഐ അനിൽകുമാർ പുനലൂർ S I അഭിലാഷ് എന്നിവർക്ക് അത്  കൈമാറി.  വിവിധ  ഗ്രൂപ്പിലും ചാനലുകളിലും ഇത് സംബന്ധിച്ച  വാർത്ത നൽകുകയും അവകാശികൾ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതേത്തുടർന്ന് സ്റ്റേഷനിലേക്ക് പണത്തിൻ്റെ ഉടമസ്ഥരായി എത്തിയത് ഒൻപതു പേർ. പണം കളഞ്ഞുകിട്ടിയ പ്രദേശത്തിൻ്റെ അടുത്തുകൂടി പോകാത്തവർ പോലും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ അക്കൂട്ടരും പോലീസിനോട് വാദിച്ചു. തങ്ങളുടെ പണം ആരോ പോക്കറ്റടിക്കുകയും പിന്നീട് തുക കണ്ടെത്തിയ സ്ഥലത്ത് ഉപേക്ഷിച്ചതായിക്കൂടേ എന്നുമായിരുന്നു' ഉടമസ്ഥരു'ടെ ചോദ്യം. കൃത്യമായി തുക പറയുന്നതിലും നോട്ടിൻ്റെ മൂല്യം പറയുന്നതിലും പലരും പരാജയപ്പെട്ടു. പോലീസിൻ്റെ 'ഇൻ്റർവ്യൂ 'വിൽ ഒടുവിൽ യഥാർത്ഥ ഉടമയെ കണ്ടെത്തി.
advertisement
advertisement
നെല്ലിപ്പള്ളിയിൽ ഉള്ള ലോട്ടറി കച്ചവടക്കാരൻ ആയ ജോൺസൻ്റെ  പണമാണ് കളഞ്ഞുപോയതെന്നു തെളിവ് സഹിതം മനസിലാക്കി.  തുടർന്ന് 8600 രൂപ ഉടമസ്ഥന് കൈമാറി. ലോട്ടറി കച്ചവടം കഴിഞ്ഞ് ബസ് സ്റ്റോപ്പിൽ വിശ്രമിക്കുമ്പോഴായിരുന്നു പണം നഷ്ടമായത്.
വീട്ടിലെത്തി മകന് 500 രൂപ കൊടുക്കാൻ നോക്കുമ്പോൾ തുക കണ്ടില്ല. പണം തിരികെ ലഭിക്കാൻ കാരണക്കാരായ വിദ്യാർത്ഥിക്കും പോലീസുകാർക്കും നന്ദി പറയുകയാണ് ജോൺസൺ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
8600 രൂപയ്ക്ക് അവകാശികളെ തേടി വാർത്ത; പണത്തിൻ്റെ ഉടമസ്ഥരായി പോലീസ് സ്റ്റേഷനിൽ ഒൻപതു പേർ!
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement