Covid 19 | ഉറവിടം കണ്ടെത്താനാവാതെ കോവിഡ് കേസുകൾ; സമൂഹവ്യാപന ഭീഷിണിയിൽ കായംകുളം

Last Updated:

കായംകുളം മാർക്കറ്റ് കേന്ദ്രീകരിച്ചാണ് കോവിഡ് 19 വ്യാപനം പ്രധാനമായും ഉണ്ടായിട്ടുള്ളത്

കായംകുളം: ആലപ്പുഴ ജില്ലയിലെ കായംകുളം നഗരസഭയിലെ മുഴുവൻ വാർഡുകളും, തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും, ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ  5, 13 വാർഡുകളും ക്ലസ്റ്റർ ക്വാറൻറീൻ/ കണ്ടൈൺമെൻറ് സോണുകളായി പ്രഖ്യാപിച്ച്‌ ജില്ലാ കലക്ടർ ഉത്തരവിട്ടു.
കായംകുളം നഗരസഭയിലെ മാർക്കറ്റിൽ പച്ചക്കറി വ്യാപാരം നടത്തുന്നയാൾക്കും, ഇതേ മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി കുറുത്തിക്കാട് ഭാഗത്ത് മത്സ്യവിൽപ്പന നടത്തുന്നയാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.
TRENDING:ലൈവിനിടെ റിപ്പോർട്ടർക്ക് നേരെ അതിക്രമം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ തട്ടിയെടുത്തു [NEWS]പത്താംക്ലാസ് പരീക്ഷയിൽ സുഹൃത്തിന് മാർക്ക് കൂടുതൽ; പതിനഞ്ചുകാരി ജീവനൊടുക്കി [NEWS]കരളലിയിക്കും ഈ കാഴ്ച! ഭീകരർ കൊന്ന മുത്തച്ഛനരികിൽ പേടിച്ചരണ്ട് മൂന്നു വയസ്സുകാരൻ [NEWS]
ഇവർ രണ്ടുപേർക്കും നിരവധി ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കായംകുളം മാർക്കറ്റ് കേന്ദ്രീകരിച്ചാണ് കോവിഡ് 19 വ്യാപനം പ്രധാനമായും ഉണ്ടായിട്ടുള്ളത്.
advertisement
ഇവിടെ നിന്നും നഗരസഭയിലെ മുഴുവൻ ഇടങ്ങളിലും, ഭരണിക്കാവ് പഞ്ചായത്തിലെ 5, 13 വാർഡുകളിലും സമ്പർക്കമുണ്ടായിട്ടുള്ളതായാണ് കണക്കുകൂട്ടൽ. ഒപ്പം കുറുത്തിക്കാട് മത്സ്യവ്യാപാരം നടത്തിയ വ്യക്തിയുമായി ബന്ധപ്പെട്ട് തെക്കേക്കര ഗ്രാമപഞ്ചായത്തും കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഉറവിടം കണ്ടെത്താനാവാതെ കോവിഡ് കേസുകൾ; സമൂഹവ്യാപന ഭീഷിണിയിൽ കായംകുളം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement