വിവാഹം കഴിഞ്ഞതിനു ശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും കളക്ടറെ അറിയിക്കണമെന്നും സർക്കാർ അറിയിച്ചു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് പരാതി നൽകാവുന്നതാണ്. നിയമം ലംഘിച്ചെന്ന് തെളിഞ്ഞാൽ പത്തുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പുതിയ നിയമം അനുസരിച്ച് കേസ് എടുത്താൽ ജാമ്യം ലഭിക്കില്ല.
You may also like:'അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിന് ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല; അത് ഇടതുപക്ഷത്തിന്‍റെ നയമല്ല': ടി.വി രാജേഷ് [NEWS]പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും [NEWS] 'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം': മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ [NEWS]
advertisement
നിർബന്ധിത മതപരിവർത്തനം നടന്ന നൂറിലധികം കേസുകൾ സർക്കാരിനു മുമ്പിൽ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച നിയമം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നെന്ന് മന്ത്രി സിദ്ധാർത്ഥ നാഥ് സിംഗ് പറഞ്ഞു.
കഴിഞ്ഞദിവസം ലവ് ജിഹാദ് ആരോപിക്കപ്പെട്ട കേസിൽ അലഹബാദ് രൂക്ഷവിമർശനം നടത്തിയിരുന്നു. സലാമത്ത് അൻസാരി - പ്രിയങ്ക ദമ്പതികളുടെ ഹർജിയിൽ ആയിരുന്നു ഇത്. തന്റെ മകളായ പ്രിയങ്കയെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം ചെയ്ത് സലാമത്ത് അൻസാരി വിവാഹം ചെയ്തെന്ന് പ്രിയങ്കയുടെ പിതാവിന്റെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
തുടർന്ന് തങ്ങളവരെ ഹിന്ദുവും മുസ്ലിമും ആയല്ല കാണുന്നതെന്നും വ്യക്തികളുടെ അവകാശത്തിനു മേൽ കടന്നുകയറാൻ മറ്റുള്ളവർക്കോ ഭരണകൂടത്തിനോ അവകാശമില്ലെന്നും അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് പങ്കജ് നഖ് വിയും ജസ്റ്റിസ് വിവേക് അഗർവാളും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.