TRENDING:

IPL 2020| റെയ്നയുടെ അഭാവം കനത്ത നഷ്ടം തന്നെ; എങ്കിലും ചെന്നൈ സൂപ്പർ കിങ്സ് ശക്തരാണ്: ഷെയ്ൻ വാട്സൺ

Last Updated:

റെയ്നയ്ക്കും ഹർഭജനും പകരക്കാർ ആരൊക്കെ എന്ന കാര്യത്തിൽ ചെന്നൈ സൂപ്പർകിങ്സിൽ ഇപ്പോഴും വ്യക്തതയില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരേഷ് റെയ്നയുടെ പിന്മാറ്റം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച് ഓപ്പണർ ഷെയ്ൻ വാട്സൺ. റെയ്നയ്ക്ക് പകരക്കാരനെ കണ്ടെത്തുക ശ്രമകരമായ ജോലിയാണെന്നും വാട്സൺ പറയുന്നു.
advertisement

എങ്കിലും മറ്റ് ഐപിഎൽ ടീമുകളെ പോലെ ചെന്നൈ സൂപ്പർ കിങ്സും ശക്തർ തന്നെയാണെന്നും വാട്സണ‍്. കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈക്കൊപ്പമുണ്ടായിരുന്ന താരമാണ് വാട്സൺ. റെയ്നയുടെ അഭാവം അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ടീമിലെ മറ്റ് ബാറ്റ്സ്മാൻമാർക്ക് ഇത് സുവർണാവസരമാണെന്നും വാട്സൺ കരുതുന്നു. മുരളി വിജയിയെ പോലുള്ള ബാറ്റ്സ്മാൻമാർക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് വാട്സൺ വിലയിരുത്തുന്നത്.

കൂടുതൽ അവസരം ലഭിക്കാതിരുന്ന മുരളി വിജയ്ക്ക് ഈ ഐപിഎല്ലിൽ കഴിവ് തെളിയിക്കാനാകുമെന്നാണ് വാട്സൺ കരുതുന്നത്. കഴിഞ്ഞ വർഷം സൈഡ് ലൈനിൽ ഇരിക്കേണ്ടി വന്ന താരാമാണ് മുരളി. മികച്ച ബാറ്റ്സ്മാൻ എന്ന് വാട്സ്ൺ വിലിയിരുത്തിയ മുരളിക്കാകും റെയ്നയുടെ അഭാവം അനുഗ്രഹമാകുക.

advertisement

You may also like:കോവിഡ് ഫലം നെഗറ്റീവായി; ദീപക് ചഹാർ ചെന്നൈ ടീമിനൊപ്പം ചേരും 

ഐപിഎല്ലിനായി യുഎഇയിൽ എത്തിയ റെയ്ന വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഐപിഎൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയത്. റെയ്നയ്ക്ക് പിന്നാലെ ഹർഭജൻ സിങ്ങും ഐപിഎൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

advertisement

ഏറെ വെല്ലുവിളികളാണ് ചെന്നൈ സൂപ്പർ കിങ്സ് ഈ ഐപിഎല്ലിൽ നേരിടുന്നത്. രേഷ് റെയ്നയും ഹർഭജൻ സിങും പിന്മാറിയതും 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതും ചെന്നൈയെ പ്രതിസന്ധിയിലാക്കിയിരുന്നു. പേസർ ദീപക് ചഹാർ കോവിഡ് മുക്തനായി തിരിച്ചെത്തുന്നതാണ് ടീമിന് ആശ്വാസകരമായ വാർത്ത.

അതേസമയം, റെയ്നയ്ക്കും ഹർഭജനും പകരക്കാർ ആരൊക്കെ എന്ന കാര്യത്തിൽ ചെന്നൈ സൂപ്പർകിങ്സിൽ ഇപ്പോഴും വ്യക്തതയില്ല. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച അനുഭവ സമ്പത്തുള്ള താരങ്ങളാണ് ഇരുവരും.

advertisement

You may also like:IPL 2020| ക്വറന്റീൻ കാലാവധി കഴിഞ്ഞു; മുംബൈ ഇന്ത്യൻസ് പരിശീലനം തുടങ്ങി 

അതിനാൽ തന്നെ ഇരുവർക്കും പകരക്കാരെ കണ്ടെത്തുന്നത് ടീമിന് വലിയ തലവേദനയാകും. മുരളി വിജയ്, പിയുഷ് ചൗള എന്നീ താരങ്ങൾക്കാകും റെയ്നയുടേയും ഹർബജന്റേയും അസാന്നിധ്യം സാധ്യതയാകുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സെപ്റ്റംബർ 19 ന് ആരംഭിക്കുന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ആദ്യ മത്സരം. യുഎഇയിൽ മൂന്ന് വേദികളിലായി 53 ദിവസമാണ് ടൂർണമെന്റ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| റെയ്നയുടെ അഭാവം കനത്ത നഷ്ടം തന്നെ; എങ്കിലും ചെന്നൈ സൂപ്പർ കിങ്സ് ശക്തരാണ്: ഷെയ്ൻ വാട്സൺ
Open in App
Home
Video
Impact Shorts
Web Stories