IPL 2020 | പരിശീലനത്തിനിടെ രോഹിത് ശർമ്മയുടെ പടുകൂറ്റൻ സിക്സർ; ദുബായിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ചില്ല് തകത്തു

Last Updated:

പരിശീലത്തിനിടെ രോഹിത് പറത്തിയ സിക്സറിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ട്വീറ്റ് ചെയ്തത്

്ദുബായ്: പതിമൂന്നാമത് ഐപിഎല്ലിൽ പങ്കെടുക്കാനായാണ് മുംബൈ ഇന്ത്യൻസ് നായകനും ഇന്ത്യയുടെ ഉപനായകനുമായ രോഹിത് ശർമ്മ ദുബായിൽ എത്തിയത്. ഐപിഎൽ മത്സരങ്ങൾക്കു മുമ്പുതന്നെ വാർത്തകളിലെ താരമായി രോഹിത് ശർമ്മ മാറിക്കഴിഞ്ഞു. കുടുംബത്തോടൊപ്പം ബീച്ചിൽ ആർത്തുല്ലസിക്കുന്ന രോഹിതിന്‍റെയും കൂട്ടരുടെയും ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, പരിശീലനത്തിനിടെ രോഹിത് പറത്തിയ പടുകൂട്ടൻ സിക്സർ പതിച്ചു ഓടിക്കൊണ്ടിരിക്കുന്ന ബസിന്‍റെ ചില്ല് തകരുന്ന വീഡിയോയും പുറത്തുവന്നിരിക്കുന്നു.
പരിശീലത്തിനിടെ രോഹിത് പറത്തിയ സിക്സറിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ട്വീറ്റ് ചെയ്തത്.
95 മീറ്റര്‍ ദൂരത്തേക്കാണ് രോഹിത് പന്ത് അടിച്ചുപറത്തിയത്. രോഹിത് ബാറ്റ് ചെയ്യുന്ന സമയത്ത് മൈതാനത്തിനു പുറത്തുള്ള റോഡിലൂടെ ഒരു ബസ് പോകുന്നത് കാണാം. ആ ബസിന്റെ ജനല്‍ ചില്ലില്ലാണ് പന്ത് തട്ടിയത്. പന്ത് ബസില്‍ കൊണ്ട ശേഷം സിക്‌സര്‍ ആഘോഷിക്കുന്ന രോഹിത് ശര്‍മയെയും വീഡിയോയില്‍ കാണാം.
advertisement
“ബാറ്റ്സ്മാൻമാർ സിക്സറുകൾ തകർത്തടിക്കുന്നു, ഇതിഹാസം സ്റ്റേഡിയം നിറയുന്നു, ഹിറ്റ്മാൻ ഒരു സിക്സ് അടിച്ചു + സ്റ്റേഡിത്തിന് പുറത്തേക്ക് + ഓടുന്ന ബസിൽ വന്നിടിക്കുന്നു,” മുംബൈ ഇന്ത്യൻസ് വീഡിയോയ്‌ക്കൊപ്പം എഴുതി.
You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി​ [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]
ഇത്തവണ ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യ കളി തന്നെ ജയിച്ചു തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് മുംബൈയുടെ പരിശീലനം. ചെന്നൈയും കഠിന പരിശീലനത്തിലാണ്. എന്നാൽ യുഎഇയിൽ വന്നിറങ്ങിയ ശേഷം സിഎസ്കെ ടീമിനൊപ്പമുള്ള 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ച് ചെന്നൈയ്ക്ക് വെല്ലുവിളിയായി. മാത്രമല്ല, മുതിർന്ന ടീം ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയും ഹർഭജൻ സിങ്ങും ടൂർണമെന്റിൽ നിന്ന് പിന്മാറിയിട്ടുണ്ട്, റെയ്‌ന തിരിച്ചുവന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
advertisement
മുംബൈ ഇന്ത്യൻസ് ബൌളിങ്ങിന്‍റെ കുന്തമുനയായ ലസിത് മലിംഗയും ഇത്തവണ ഐപിഎൽ കളിക്കില്ലെന്ന തീരുമാനത്തിലാണ്. ഏതായാലും ഇത്തവണ ഐപിഎല്ലിന് കളിത്തട്ടുണരുന്നതോടെ ആവേശപോരാട്ടങ്ങൾ സമ്മാനക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ് താരങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | പരിശീലനത്തിനിടെ രോഹിത് ശർമ്മയുടെ പടുകൂറ്റൻ സിക്സർ; ദുബായിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ചില്ല് തകത്തു
Next Article
advertisement
'മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്, മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യും': രൺജി പണിക്കർ
'മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്, മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യും': രൺജി പണിക്കർ
  • ദിലീപ് കുറ്റവാളി അല്ലെന്ന് കോടതി പറഞ്ഞതിൽ രൺജി പണിക്കർ പ്രതികരിച്ചു.

  • മാധ്യമങ്ങൾക്ക് അജണ്ടയുണ്ടെന്നും, അവർ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ എന്തും ചെയ്യുമെന്നും രൺജി.

  • കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടപ്പോൾ, പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി.

View All
advertisement