ചെന്നൈ സൂപ്പർ കിങ്സ് പേസർ ദീപക് ചഹാർ കോവിഡ് മുക്തനായി. തുടർച്ചയായ രണ്ടാം കോവിഡ് പരിശോധനാഫലവും നെഗറ്റീവായതോടെ ടീമിനൊപ്പം ചേരാനൊരുങ്ങുകയാണ് താരം. ദീപക് ചഹാർ ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. ചഹാറിന് ശേഷം കോവിഡ് സ്ഥിരീകരിച്ച ചെന്നൈയുടെ രുതുരാജ് ഗെയ്ക്ക്വാദ് ഇതുവരെ ക്വറന്റീൻ പൂർത്തിയാക്കിയിട്ടില്ല.
''ക്വറന്റീനിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ ഒഴികെ ക്വറന്റീനിലുള്ള എല്ലാ താരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ രണ്ട് തവണ കോവിഡ് ഫലം നെഗറ്റീവായതോടെ തിരികെ എത്തി''- ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയോട് പറഞ്ഞു.
മൂന്നാം പരിശോധനാഫലവും പൂർത്തിയാക്കിയശേഷം ചഹാറും ഗെയ്ക്ക്വാദും ഒഴികെയുള്ള താരങ്ങളും ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും നെറ്റ്സിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്. ചെന്നൈ ടീമിൽ ചഹാറും രുതുരാജും ഉൾപ്പെടെ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാമത്തെ പരിശോധനയിലും കോവിഡ് ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ക്വറന്റീലിരുന്ന മറ്റു താരങ്ങൾ പരിശീലനത്തിനിറങ്ങിയത്.
പുതിയ പരിശോധനാഫലം ടീമിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. സുരേഷ് റെയ്നയും ഹർഭജൻ സിങും പിന്മാറിയതും 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതും ചെന്നൈയെ പ്രതിസന്ധിയിലാക്കിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് യുഎഇയിലേക്ക് മാറ്റിയ മത്സരങ്ങൾ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായാണ് ഇത്തവണ നടക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.