TRENDING:

IPL 2020| ബാംഗ്ലൂരിനെതിരായ വമ്പൻ ജയത്തിന് പഞ്ചാബിന് തുണയായത് അനിൽ കുംബ്ലെയുടെ തന്ത്രവും

Last Updated:

പ്ലേയിങ് ഇലവനിൽ രണ്ട് ലെഗ് സ്പിന്നർമാരെയാണ് അനിൽ കുംബ്ലെ ഉൾപ്പെടുത്തിയത്. മുരുകൻ അശ്വിനെയും രവി ബിഷ്ണോയിയെയും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വ്യാഴാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ വമ്പൻ ജയമാണ് കിങ്സ് ഇലവൻ പഞ്ചാബ് നേടിയത്. 69 പന്തിൽ 139 റൺസെടുത്ത കെഎൽ രാഹുലിന്റെ സൂപ്പർ പ്രകടനമാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. എന്നാൽ ഇതിനൊപ്പം പഞ്ചാബ് കോച്ച് അനിൽ കുംബ്ലെയുടെ തന്ത്രവും ഫലം കണ്ടുവെന്നാണ് വിലയിരുത്തേണ്ടത്.
advertisement

Also Read- വിരാട് കോഹ്ലിയുടെ മോശം പ്രകടനം; അനുഷ്കയ്ക്കെതിരെ സെക്സിസ്റ്റ് കമന്റുകൾ

പ്ലേയിങ് ഇലവനിൽ രണ്ട് ലെഗ് സ്പിന്നർമാരെയാണ് അനിൽ കുംബ്ലെ ഉൾപ്പെടുത്തിയത്. മുരുകൻ അശ്വിനെയും രവി ബിഷ്ണോയിയെയും. തങ്ങളെ വിശ്വസിച്ച കോച്ചിനെ അവർ നിരാശപ്പെടുത്തിയതുമില്ല. ആർസിബിയുടെ പത്ത് വിക്കറ്റുകളിൽ  ആറെണ്ണവും ഇരുവരും ചേർന്ന് സ്വന്തമാക്കി. മൂന്നോവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് അശ്വിൻ നേടിയത്. ബിഷ്ണോയി ആകട്ടെ നാലോവറിൽ 32 റൺസ് വിട്ടുകൊടുത്ത് അത്രയും വിക്കറ്റുകൾ സ്വന്തം പേരിനൊപ്പം ചേർത്തു.

advertisement

Also Read- കോഹ്ലി വിട്ടുകളഞ്ഞത് രണ്ടുതവണ; റെക്കോർഡുകൾ തിരുത്തിക്കുറിച്ച് രാഹലിന്‍റെ പടയോട്ടം

206 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കോഹ്ലിപ്പട 17 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. കന്നി കീരിടനേട്ടത്തിനായുള്ള യാത്രയിലാണ് തങ്ങളെന്ന് അടിവരയിടുന്ന പ്രകടനമാണ് പഞ്ചാബ് നടത്തിയത്.

ആദ്യമത്സരത്തിൽ ഡൽഹിയോട് സൂപ്പർ ഓവറിൽ പഞ്ചാബ് തോറ്റിരുന്നു. അന്നത്തെ കളിയിൽ ഓഫ് സ്പിന്നറായ കൃഷ്ണപ്പ ഗൗതമിനെയാണ് രണ്ടാം സ്പിന്നറായി പഞ്ചാബ് ഇറക്കിയത്. നാലോവറിൽ 39 റൺസ് വഴങ്ങിയ കൃഷ്ണപ്പയ്ക്ക് വിക്കറ്റൊന്നും നേടാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ബാംഗ്ലൂരിനെതിരെ രണ്ട് ലെഗ് സ്പിന്നർമാരെ പരീക്ഷിക്കാൻ കുംബ്ലെ തീരുമാനിക്കുന്നത്.

advertisement

Also Read- 'മത്സരത്തിനു പിന്നാലെ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർ മയക്കുമരുന്ന് ഉപയോഗിച്ചു'; ആരോപണവുമായി നടി ഷെർലിൻ ചോപ്ര

ടി 20 ക്രിക്കറ്റിൽ ലെഗ് സ്പിന്നർമാരെല്ലാവരും പരാജയമാണെന്നാണ് പൊതുവെയുള്ള മിഥ്യാധാരണ. എന്നാൽ അമിത് മിശ്രയുടെ കാര്യം തന്നെ എടുക്കാം. മൂന്ന് ഹാട്രിക്കുകളാണ് ഐപിഎല്ലിൽ ഈ താരം സ്വന്തമാക്കിയിട്ടുള്ളത്. ഡൽഹിക്കായി 92 മത്സരങ്ങളിൽ 97 വിക്കറ്റും ഡെക്കാൻ ചാർജേഴ്സിനായി 28 മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുകളും സൺറൈസേഴ്സ് ഹൈദരാബാദിനായി 27 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകളുമാണ് ഐപിഎല്ലിലെ സൂപ്പർ താരം സ്വന്തമാക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോച്ച് കുംബ്ലെയും ക്യാപ്റ്റൻ രാഹുലും ഒരേ നഗരത്തിൽ (ബെംഗളൂരു)  നിന്ന് വരുന്നവരാണ്. ഇരുവരുടെയും മാതൃഭാഷ കന്നഡയും. ഇത് ഇവർ തമ്മിലുള്ള പ്രത്യേക അടുപ്പത്തിനും ഇത് ടീമിന്റെ വിജയത്തിനും സഹായകമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| ബാംഗ്ലൂരിനെതിരായ വമ്പൻ ജയത്തിന് പഞ്ചാബിന് തുണയായത് അനിൽ കുംബ്ലെയുടെ തന്ത്രവും
Open in App
Home
Video
Impact Shorts
Web Stories