30 റൺസെടുത്ത വാഷിങ്ടൺ സുന്ദറും 28 റൺസെടുത്ത എബി ഡിവില്ലിയേഴ്സും മാത്രമാണ് തിളങ്ങിയത്. നായകൻ വിരാട് കോഹ്ലി ഒരു റൺസെടുത്ത് പുറത്തായി
kxip-v-rcb
Last Updated :
Share this:
ദുബായ്: ഇന്ത്യൻ താരം കെ.എൽ രാഹുലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് മിന്നുന്ന വിജയം. 97 റൺസിനാണ് പഞ്ചാബിന്‍റെ തകർപ്പൻ ജയം. പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഇന്നിംഗ്സ് 17 ഓവറിൽ 109 റൺസിൽ അവസാനിക്കുകയായിരുന്നു. 30 റൺസെടുത്ത വാഷിങ്ടൺ സുന്ദറും 28 റൺസെടുത്ത എബി ഡിവില്ലിയേഴ്സും മാത്രമാണ് തിളങ്ങിയത്. നായകൻ വിരാട് കോഹ്ലി ഒരു റൺസെടുത്ത് പുറത്തായി. മൂന്നു വിക്കറ്റെടുത്ത രവി ബിഷ്നോയിയും രണ്ടു വിക്കറ്റെടുത്ത സെൽഡൻ കോട്റലും ചേർന്നാണ് ബാംഗ്ലൂരിനെ തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നായകൻ കെ.എൽ രാഹുലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടിച്ചുകൂട്ടി. 68 പന്ത് നേരിട്ട രാഹുൽ 132 റൺസെടുത്തു പുറത്താകാതെ നിന്നു. ഏഴു സിക്സറും 14 ബൌണ്ടറികളും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിഗ്സ്. ഐപിഎൽ ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് രാഹുൽ ഇന്ന് നേടിയത്. ഐപിഎൽ ചരിത്രത്തിൽ രാഹുലിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയുമായിരുന്നു ഇത്. രാഹുലിനെ കൂടാതെ 26 റൺസെടുത്ത മായങ്ക് അഗർവാളാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്.
രാഹുലും മായങ്കും ചേർന്നു ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട വന്നവർക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ഒരു വശത്ത് ഉറച്ചുനിന്ന കെ.എൽ രാഹുൽ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.