IPL 2020 | കോഹ്ലി വിട്ടുകളഞ്ഞത് രണ്ടുതവണ; റെക്കോർഡുകൾ തിരുത്തിക്കുറിച്ച് രാഹലിന്‍റെ പടയോട്ടം
- Published by:Anuraj GR
- news18-malayalam
Last Updated:
ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി രണ്ടുതവണയാണ് രാഹുലിന് ലൈഫ് നൽകിയത്. വ്യക്തിഗത സ്കോർ 83ലും 89ലും നിൽക്കവെയാണ് കോഹ്ലി രാഹുലിന് ജീവൻ നൽകിയത്
ഇന്ത്യൻ താരം കെ.എൽ രാഹുലിന്‍റെ ത്രസിപ്പിക്കുന്ന ബാറ്റിങ്ങായിരുന്നു ഇന്നത്തെ പഞ്ചാബ്-ബാംഗ്ലൂർ മത്സരത്തിന്‍റെ പ്രധാന സവിശേഷത. ഒറ്റയാൾ പോരാട്ടത്തിലൂടെ രാഹുൽ നേടിയ മിന്നുന്ന സെഞ്ച്വറിയാണ് ബാംഗ്ലൂരിനെ അക്ഷരാർത്ഥത്തിൽ തകർത്തുകളഞ്ഞത്. 69 പന്ത് നേരിട്ട രാഹുൽ 132 റൺസ് പുറത്താകാതെ നിന്നു. ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി രണ്ടുതവണയാണ് രാഹുലിന് ലൈഫ് നൽകിയത്. വ്യക്തിഗത സ്കോർ 83ലും 89ലും നിൽക്കവെയാണ് കോഹ്ലി രാഹുലിന് ജീവൻ നൽകിയത്. എന്നാൽ അവിടെനിന്ന് ആഞ്ഞടിച്ച രാഹുൽ മറികടന്നത് ഒരുപിടി റെക്കോർഡുകളായിരുന്നു.
പതിഞ്ഞ താളത്തിലായിരുന്നു രാഹുലിന്‍റെ തുടക്കം. വമ്പനടികളില്ലാതെ മോശം പന്തുകൾ മാത്രം തെരഞ്ഞെടുത്തു ശിക്ഷിച്ചു. അർദ്ധശതകം തികയ്ക്കാൻ 36 പന്ത് വേണ്ടിവന്നു. മറുവശത്തുനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും രാഹുൽ നങ്കൂരം ഇട്ടുകഴിഞ്ഞിരുന്നു. 62 പന്തിൽനിന്ന് അദ്ദേഹം മൂന്നക്കത്തിലെത്തി. ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറിയായിരുന്നു രാഹുൽ നേടിയത്. ഐപിഎൽ കരിയറിൽ അദ്ദേഹം നേടുന്ന രണ്ടാമത്തെ സെഞ്ച്വറി കൂടിയായിരുന്നു.
സെഞ്ച്വറിയിലേക്കു കുതിക്കവെയാണ് രാഹുലിനെ കോഹ്ലി 'കൈയയച്ച്' സഹായിച്ചത്. വ്യക്തിഗത സ്കോർ 83ലും 89ലും നിൽക്കവെ ആയിരുന്നു ഇത്. പത്തൊമ്പതാം ഓവർ എറിയാനെത്തിയ ദക്ഷിണാഫ്രിക്കക്കാരൻ ഡേൽ സ്റ്റെയിന് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് രാഹുൽ സമ്മാനിച്ചത്. ആദ്യ പന്ത് സിക്സറിനും രണ്ടാം പന്ത് ബൌണ്ടറിയിലേക്കും പായിച്ചാണ് രാഹുൽ സെഞ്ച്വറി തികച്ചത്. അവസാന മൂന്നു പന്തുകളിൽ രണ്ടെണ്ണം സിക്സറും ഒരെണ്ണം ബൌണ്ടറിയുമായിരുന്നു. ഓവറിലാകെ രാഹുൽ നേടിയത് 26 റൺസ്. അവസാന ഓവറിലെ അവസാന മൂന്നു പന്തിൽ രണ്ടെണ്ണം സിക്സറിനും ഒരെണ്ണം ബൌണ്ടറിയും പായിച്ചുകൊണ്ടാണ് രാഹുൽ പഞ്ചാബ് സ്കോർ 200 കടത്തിയത്. 60 പന്തിൽ 90 റൺസ് മാത്രമെടുത്തിരുന്ന രാഹുൽ 9 പന്ത് കൂടി കളിച്ചപ്പോൾ 132ൽ എത്തി.
advertisement
You may also like:കൊലപാതക കേസിലെ പ്രതി പരോളിലിറങ്ങി പോത്തിനെ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ് [NEWS]Accident in Saudi Arabia Kills three Keralites| സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു [NEWS] COVID 19| കോവിഡ് ഭീതിയിൽ എറണാകുളം; സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് [NEWS]
മത്സരം അവസാനിക്കുമ്പോൾ 69 പന്തിൽ 132 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു രാഹുൽ. അപ്പോഴേക്കും ഐപിഎല്ലിലെ ഒരുപിടി റെക്കോർഡുകൾ പഴങ്കഥയായി കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, ഒരു ക്യാപ്റ്റന്‍റെ ഉയർന്ന സ്കോർ, കിങ്സ് ഇലവനുവേണ്ടി ഒരു ബാറ്റ്സ്മാന്‍റെ ഏറ്റവും ഉയർന്ന സ്കോർ, ഇതിനെല്ലാം പുറമെ സച്ചിന്‍റെ ഒരു റെക്കോർഡ് കൂടി രാഹുൽ മറികടന്നു. ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച ബാറ്റ്സ്മാൻ എന്ന നേട്ടാണ് സച്ചിനെ മറികടന്ന് രാഹുൽ നേടിയത്. 2000 തികയ്ക്കാൻ സച്ചിന് 64 മത്സരങ്ങൾ വേണ്ടിവന്നുവെങ്കിൽ രാഹുൽ ഇത് അറുപതാമത്തെ മത്സരത്തിൽ നേടി.
Location :
First Published :
September 24, 2020 11:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | കോഹ്ലി വിട്ടുകളഞ്ഞത് രണ്ടുതവണ; റെക്കോർഡുകൾ തിരുത്തിക്കുറിച്ച് രാഹലിന്‍റെ പടയോട്ടം