ഐപിഎൽ 13ാം സീസണിലെ കന്നിയങ്കത്തിനിറങ്ങുന്ന കൊൽക്കത്തയ്ക്കും സഹ ഉടമയും നടനുമായ ഷാരൂഖ് ഖാനും ആശംസകൾ നേർന്നിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയാണ് മമത ആശംസകൾ അറിയിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുദ്രാവാക്യമായ കോർബോ, ലോർബോ, ജീത്ബോ (ഞങ്ങൾ പ്രവർത്തിക്കും, ഞങ്ങൾ പോരാടും, ഞങ്ങൾ ജയിക്കും) എന്ന വാക്കുകൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ ആശംസ.
'കോർബോ, ലോർബോ, ജീത്ബോ' 2020 ൽ ഇതിനകം തന്നെ ഇന്ത്യയുടെ ആത്മാവായിരിക്കുകയാണ് , വിയർപ്പ് തകർക്കാതെ പ്രതിസന്ധികളെ നേരിടുമ്പോൾ. ഓരോ വീട്ടിലും സന്തോഷം പകരാൻ ശ്രമിക്കുന്ന മറ്റൊരു കൂട്ടം ചാമ്പ്യന്മാർ ഇന്ന് കളത്തിലിറങ്ങുന്നു.
advertisement
എന്റെ എല്ലാവിധ ആശംസകളും@KKRiders & പ്രിയപ്പെട്ട @iamsrk
#KKRHaiTaiyaar- എന്നാണ് മമത ബാനർജിയുടെ ആശംസ.
ദിനേശ് കാർത്തിക്കാണ് കൊൽക്കത്തയുടെ നായകൻ. രോഹിത് ശർമയാണ് മുംബൈയെ നയിക്കുന്നത്. സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിലും ഡിസ്നി + ഹോട്ട് സ്റ്റാറിലും മത്സരം സംപ്രേക്ഷണം ചെയ്യും.
മത്സരത്തിൽ മേൽക്കൈ മുംബൈക്ക് തന്നെയാണ്. കൊൽക്കത്തയ്ക്കെതിരായ കഴിഞ്ഞ 10 മത്സരങ്ങളിൽ 9എണ്ണത്തിലും മുംബൈ ആണ് വിജയിച്ചത്.
“ആമദർ ദിൻ എഷെ ഗാഷെ! (ഞങ്ങളുടെ ദിവസം വന്നിരിക്കുന്നു!) ചാമ്പ്യന്മാരായ മുംബൈയെ നൈറ്റ്‌സ് നേരിടുമ്പോൾ ഇന്ന് രാത്രി ചില വെടിക്കെട്ട് പ്രതീക്ഷിക്കുക!- മത്സരത്തിന് മുന്നോടിയായി, ദിനേശ് കാർത്തിക്കിന്റെ ചിത്രത്തിനൊപ്പം കൊൽക്കത്ത ട്വീറ്റ് ചെയ്തു.
അതേസമയം ആദ്യ മത്സരത്തിന് ഇറങ്ങുന്ന കൊൽക്കത്തയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കിയിരിക്കുകയാണ് ബുർജ് ഖലീഫ. കൊൽക്കത്തയുടെ നിറവും താരങ്ങളേയും ഉൾപ്പെടുത്തി ഗംഭീര ദൃശ്യവിസ്മയമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഒരുക്കിയത്. വെടിക്കെട്ടിന് മുമ്പുള്ള കർട്ടൻ റെയ്സർ എന്നാണ് ദൃശ്യം പങ്കുവെച്ച് കെകെആർ ട്വീറ്റ് ചെയ്തത്.
ഐപിഎൽ 2019ലെ അഞ്ചാം സ്ഥാനക്കാരായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.