'നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയോ അതോ പാക് സ്ഥാനപതിയോ': മോദിയോട് മമത ബാനർജി

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷവും ആളുകൾ അവരുടെ പൗരത്വം തെളിയിക്കണമെന്ന് പറയുന്നത് ലജ്ജാവഹമാണ്

News18 Malayalam | news18
Updated: January 3, 2020, 3:28 PM IST
'നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയോ അതോ പാക് സ്ഥാനപതിയോ': മോദിയോട് മമത ബാനർജി
news18
  • News18
  • Last Updated: January 3, 2020, 3:28 PM IST
  • Share this:
സിലിഗുരി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യയെ നിരന്തരം പാകിസ്ഥാനുമായി പ്രധാനമന്ത്രി മോദി താരതമ്യം ചെയ്യുന്നതാണ് മമതയെ ചൊടിപ്പിച്ചത്. സിലിഗുരിയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി.

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷവും ആളുകൾ അവരുടെ പൗരത്വം തെളിയിക്കണമെന്ന് പറയുന്നത് ലജ്ജാവഹമാണ്. 'സമ്പന്നമായ പാരമ്പര്യവും സംസ്കാരവുമുള്ള രാജ്യമാണ് ഇന്ത്യ. എന്തിനാണ് പ്രധാനമന്ത്രി ഇന്ത്യയെ പാകിസ്ഥാനുമായി നിരന്തരം താരതമ്യം ചെയ്യുന്നത്' - മമത ബാനർജി ചോദിച്ചു.

'നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ അതോ പാകിസ്ഥാന്‍റെ സ്ഥാനപതിയാണോ ? എല്ലാ പ്രശ്നങ്ങൾക്കും നിങ്ങൾ എന്തിനാണ് പാകിസ്ഥാനെ പരാമർശിക്കുന്നത്' - മുഖ്യമന്ത്രി ചോദിച്ചു. പൗരത്വ രജിസ്റ്റ‍ർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മനഃപൂർവം ബി ജെ പി ആശങ്ക സൃഷ്ടിക്കുകയാണെന്നും അവർ ആരോപിച്ചു. ഒരു ഭാഗത്ത് പൗരത്വ രജിസ്റ്റ‍ർ ഇല്ലെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ, ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും പൗരത്വ രജിസ്റ്റ‍ർ നടപ്പാക്കുമെന്നാണ് പറയുന്നത്.
Published by: Joys Joy
First published: January 3, 2020, 3:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading