സാമൂഹിക അകലം; അവബോധത്തിന് ഷാരൂഖ് ഖാൻ ചിത്രം ചെന്നൈ എക്സ്പ്രസിലെ ആ രംഗം

Last Updated:

റെയിൽവേ സ്റ്റേഷനിലെ ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി ഷാരൂഖും ദീപികയും ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സാമൂഹിക അകലം എന്ന് ചിത്രത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

കൊറോണ വൈറസ് ബാധയിൽ ജനങ്ങളെ ബോധ വത്കരിക്കുന്നതിന് പുതിയൊരു ആശയവുമായി എത്തിയിരിക്കുകയാണ് നാഗ്പൂര്‍ പൊലീസ്. സാമൂഹിക അകലം പാലിക്കുക എന്ന ഒറ്റ വഴിയിലൂടെ കൊറോണയ്ക്കെതിരെ പ്രതിരോധം തീർക്കാമെന്ന് ജനങ്ങളെ ബോധവത്കരിക്കുകയാണ് പൊലീസ്. ഇതിനായി ഉപയോഗിച്ചിരിക്കുന്നതാകട്ടെ ഷാരൂഖ് ഖാൻ ദീപിക പദുക്കോൺ ചിത്രം ചെന്നൈ എക്സ്പ്രസിലെ രംഗം.
ചിത്രത്തിലെ സാധാരണക്കാരന്റെ ശക്തിയെ വില കുറച്ചു കാണരുതെന്ന ഷാരൂഖ് ഖാന്റെ ഡയലോഗ് സാമൂഹിക അകലത്തിന്റെ ശക്തിയെ വില കുറച്ചു കാണരുതെന്ന് മാറ്റിക്കൊണ്ടാണ് പൊലീസ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം ചിത്രത്തിലെ ഒരു സ്റ്റില്ലും പൊലീസ് ഉപയോഗിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി ഷാരൂഖും ദീപികയും ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സാമൂഹിക അകലം എന്ന് ചിത്രത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ നിരവധി സഹായങ്ങളാണ് ഷാരൂഖ് നൽകിയിട്ടുള്ളത്. സ്ത്രീകൾക്കും പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിനായി നാല് നിലകളുള്ള ഓഫീസ് ഷാരൂഖും ഭാര്യ ഗൗരിയും ബിർഹൻമുംബൈ മുംബൈ മുന്‍സിപ്പൽ കോർപ്പറേഷന് കൈമാറാന്‍ സന്നദ്ധത അറിയിച്ചു.
advertisement
advertisement
[PHOTO]
ഷാരൂഖ് തന്റെ ഐ‌പി‌എൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ‌കെ‌ആർ) വഴി പി‌എം-കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകാൻ സന്നദ്ധത അറിയിച്ചു. തന്റെ ചലച്ചിത്ര നിർമ്മാണ ബാനറായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിലൂടെ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെയും പശ്ചിമ ബംഗാളിലെയും ആരോഗ്യപ്രവർത്തകർക്കായി പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) സൂപ്പർസ്റ്റാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനൊക്കെ പുറമെ ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷന്‍ ഏക് സാത്ത് ഫൗണ്ടേഷനുമായി ചേർന്ന് ഒരുമാസം മുംബൈയിലെ 5500 കുടുംബങ്ങൾക്ക് ദിവസേനയുള്ള ഭക്ഷണ സാധനങ്ങൾ നൽകും. നിരാലംബരായ ആളുകൾക്കും ദിവസ വേതനത്തൊഴിലാളികൾക്കും ഭക്ഷണം നൽകുന്നതിന് മീർ ഫൗണ്ടേഷൻ റൊട്ടി ഫൗണ്ടേഷനുമായി സഹകരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
സാമൂഹിക അകലം; അവബോധത്തിന് ഷാരൂഖ് ഖാൻ ചിത്രം ചെന്നൈ എക്സ്പ്രസിലെ ആ രംഗം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement