ഏറെ നാളായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ധോണി ഐപിഎല്ലിലൂടെയാണ് തിരിച്ചു വന്നിരിക്കുന്നത്. ഇത് കുറച്ചൊന്നുമല്ല ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. ധോണിയെ ക്രീസിൽ കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകർക്ക് കൂടുതൽ ആവേശമായിരിക്കുകയാണ് ധോണിയുടെ പുതിയ ലുക്ക്.
വെട്ടിയൊതുക്കി ഒരു വശത്തേക്ക് ചികിയ മുടി, ചെറിയൊരു താടി ഒപ്പം ഫിറ്റ് ബോഡി. ധോണിയുടെ പുതിയ ലുക്ക് ആരാധകർക്കും ആവേശമായിരിക്കുകയാണ്. മുമ്പത്തേതിനെക്കാൾ ഫിറ്റ് ആണ് എന്ന് വ്യക്തമാക്കുന്നതാണ് ധോണിയുടെ ശരീരം.
ഫിറ്റ് ബോഡിക്ക് പിന്നിലെ രഹസ്യവും ധോണി പങ്കുവെച്ചു. ലോക്ക്ഡൗൺ സമയത്ത് സ്വന്തം കാര്യങ്ങൾക്കായി ഒരുപാട് സമയം കിട്ടിയിട്ടുണ്ട്. എന്നാൽ കൂടുകൽ ഫിസിക്കൽ ആക്ടിവിക്റ്റികൾക്ക് സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് കിട്ടാവുന്ന സമയമത്രയും ജിമ്മിൽ ചെലവഴിച്ചെന്നും അതുകൊണ്ടാകാം കൂടുതൽ ഫിറ്റാണെന്ന് തോന്നുന്നതെന്നും ധോണി പറഞ്ഞു.
2019ലെ ലോകകപ്പ് മത്സരത്തിനു ശേഷം ധോണി ആദ്യമായി കളിക്കുന്നത് ഐപിഎല്ലിലാണ്. നീണ്ടകാലമായി ക്രീസിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു താരം. ഓഗസ്റ്റ് 15ന് ധോണി അന്താരാഷ്ട്രക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.