MS Dhoni Retirement | രണ്ട് ലോകകപ്പ് വിജയങ്ങൾ; ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയത് സുവർണ നിമിഷങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന നേട്ടം ധോണിക്കു സ്വന്തമാണ്.
ഐപിഎൽ ആവേശത്തിന് കൊടിയേറാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോയിലൂടെയാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. യുഎഇയിൽ നടക്കുന്ന ഐപിഎല്ലിനായി പുറപ്പെടുംമുമ്പ് ചെന്നൈയിലെ ടീം ക്യാംപിൽ പങ്കെടുക്കാനിരിക്കെയാണ് വിരമിക്കൽ പ്രഖ്യാപനം ഉണ്ടായത്. കരിയറിലെ നാടകീയത, വിരമിക്കൽ തീരുമാനത്തിലും ധോണി കാത്തുസൂക്ഷിച്ചു.
ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയ ഏറ്റവും വലിയ സംഭാവനകൾ രണ്ടു ലോകകപ്പ് വിജയം. 2007ൽ ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കിയാണ് ആദ്യ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. യുവരാജ്, ശ്രീശാന്ത് എന്നിവരൊക്കെ തിളങ്ങിയ ടി20 ലോകകപ്പിൽ ധോണിയുടെ മികവുറ്റ ക്യാപ്റ്റൻസിയും ശ്രദ്ധേയമായിരുന്നു. ഇന്ത്യ ഉയർതതിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ മിസബ് ഉൾ ഹഖിന്‍റെ മികവിൽ ജയിച്ചുകയറുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും ശ്രീശാന്ത് എടുത്ത തകർപ്പൻ ക്യാച്ച് അവരുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞു. അഞ്ചു റൺസിന് ജയിച്ച ഇന്ത്യ വിശ്വവിജയികളായി.
advertisement
ധോണിയുടെ മറ്റൊരു ശ്രദ്ധേയ സംഭാവന 2011ൽ ഇന്ത്യയിൽ നടന്ന ഏകദിനലോകകപ്പ് വിജയമാണ്. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറെ ലോകകപ്പ് വിജയത്തോടെ യാത്രയാക്കിയത് ധോണിയും കൂട്ടരുമായിരുന്നു. അയൽക്കാരായ ശ്രീലങ്കയുമായിട്ടായിരുന്നു ഇന്ത്യ കലാശപ്പോരിൽ ഏറ്റുമുട്ടിയത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 274 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ 97 റൺസെടുത്ത ഗംഭീറും പുറത്താകാതെ 91 റൺസെടുത്ത ധോണിയും ചേർന്നാണ് ഇന്ത്യയെ വീണ്ടുമൊരിക്കൽ കൂടി ലോകത്തിന്‍റെ നെറുകയിലെത്തിച്ചത്. ധോണിയുടെ തകർപ്പൻ സിക്സറിലൂടെയാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.
advertisement
രണ്ടു ലോകകപ്പ് വിജയങ്ങളിൽ മാത്രമൊതുങ്ങുന്നതല്ല ധോണിയെന്ന ക്യാപ്റ്റന്‍റെ മഹേന്ദ്രജാലം. ഇന്ത്യയ്ക്ക് ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം വിജയങ്ങൾ നേടിത്തന്ന ക്യാപ്റ്റൻ കൂടിയാണ് ധോണി. 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.
2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ടേലിയയെ തോല്പിച്ച് ജേതാക്കളായതും അദ്ദേഹത്തിന്‍റെ തൊപ്പിയിലെ പൊൻതൂവലാണ്.
advertisement
You may also like:ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്ദേശവുമായി ബിജെപി എംപി [NEWS]രഹസ്യബന്ധം കണ്ടുപിടിച്ച ഭര്ത്താവിനെ കൊല്ലാന് ക്വട്ടേഷന്; ഭാര്യയടക്കം മൂന്നുപേര് അറസ്റ്റില്; കാമുകൻ ഒളിവിൽ [NEWS] ഈ ഇന്ത്യാ- പാക് പ്രണയകഥയ്ക്ക് 34 വയസ്സ്; പഴകുംതോറും ബന്ധം കൂടുതൽ കരുത്താർജിക്കുന്നുവെന്ന് ദമ്പതികൾ [NEWS]
2017 ൽ ഇന്ത്യാ സർക്കാർ ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു.സെവൻ എന്ന വസ്ത്രനിർമ്മാണ ശൃംഖലയുടെ ഉടമസ്ഥൻ കൂടിയായ ധോണി ഐഎസ്എൽ ഫുട്ബോൾ ടീമായ ചെന്നൈയിൻ എഫ്.സിയുടെ സഹ ഉടമസ്ഥൻ കൂടിയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 15, 2020 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
MS Dhoni Retirement | രണ്ട് ലോകകപ്പ് വിജയങ്ങൾ; ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയത് സുവർണ നിമിഷങ്ങൾ