തനിക്ക് ജീവന് ഭീഷണിയുള്ളതായി നേരത്തെയും മകന്‍ പറഞ്ഞിട്ടുണ്ടെന്നും ശോഭന വെളിപ്പെടുത്തി. രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി തീരുമാനിച്ചതിനെ തുടര്‍ന്നാണ് ശോഭന മകനെ കാണാന്‍ ജയിലില്‍ എത്തിയത്. കേസിലെ വി ഐ പി എന്ന് കരുതപ്പെടുന്ന ശരത്തിനെയും സുനിക്ക് അറിയാം. തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് മകനെ അറിയാനുള്ള സാധ്യത കുറവാണെന്ന് ഇവര്‍ പറഞ്ഞു.
സുനി തനിക്ക് തന്ന കത്ത് മകന്റെ സമ്മതമില്ലാതെയാണ് പുറത്ത് വിട്ടത്. ഇത് മകന്റെ സുരക്ഷയെ കരുതി ചെയ്തതാണ് .പിന്നീട് ജയിലില്‍ കാണാന്‍ ചെന്നപ്പോള്‍ ഇത് പറഞ്ഞിട്ടുമുണ്ട്. ശോഭന വ്യക്തമാക്കി.
advertisement
നടിയെ ആക്രമിച്ച കേസില്‍പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന സുനിയുടെ കത്തും അമ്മയോടു പറഞ്ഞ വെളിപ്പെടുത്തലും രേഖപ്പെടുത്തും. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെട്ടത്തുക .
പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തിന്റെ പകര്‍പ്പ് സുനിയുടെ അമ്മയാണ് അടുത്തിടെ പുറത്ത് വിട്ടത്.നടിയെ ആക്രമിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും ഗൂഢാലോചനയില്‍ ദിലീപിനെ കൂടാതെ സിനിമാ രംഗത്തെ മറ്റു ചിലര്‍ക്കും പങ്കുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തു വന്നതോടെയാണ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് പുറത്തുവിട്ടതെന്ന് അമ്മ ശോഭന നേരത്തെ പറഞ്ഞിരുന്നു.
തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായും ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന്‍ പറഞ്ഞതായും അവര്‍ വെളിപ്പെടുത്തിയിരുന്നു.
ഗൂഢാലോചനയില്‍ ദിലീപിനെ കൂടാതെ സിനിമാരംഗത്തെ മറ്റുചിലര്‍ക്കും പങ്കുണ്ടെന്ന് കത്തില്‍ പറഞ്ഞിരുന്നു. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു .രണ്ട് പേജുള്ള കത്തില്‍ കേസിന്റെ ഭാഗമായി പല ഗുരുതരമായ വെളിപ്പെടുത്തലുകളും ഉണ്ട്.
2018 മെയ് മാസം ഏഴാം തീയതിയാണ് പള്‍സര്‍ സുനി കോടതിയില്‍വെച്ച് ഈ കത്ത് അമ്മ ശോഭനയ്ക്ക് കൈമാറുന്നത്. സഹതടവുകാരനായ വിജീഷ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
അത് ആത്മഹത്യയാണോ കൊലപാതകശ്രമമാണോ എന്ന കാര്യത്തില്‍ സംശയം തോന്നിയെന്നും തന്റെ മകനെയും അപായപ്പെടുത്തുമെന്ന ഭയം കാരണമാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നും സുനിയുടെ അമ്മ പറയുന്നു.കൊച്ചി അബാദ് പ്ലാസയില്‍ നടന്ന ഗൂഢാലോചനയില്‍ മറ്റ് ചില സിനിമാക്കാര്‍ക്കും പങ്കുണ്ടെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. കത്തിന്റെ ആധികാരികത പരിശോധിക്കാനായി കത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.