Actress Attack Case | മാധ്യമങ്ങള്‍ക്കെതിരായ ദിലീപിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ല; സര്‍ക്കാര്‍ കോടതിയില്‍

Last Updated:

കേസ് വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിൽ വരുന്നതായും ഇത് വിലക്കണമെന്നുമാണ് ദിലീപിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്

കൊച്ചി: നടിയെ അക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽസർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി ആവശ്യപ്പെട്ടു. ദിലീപ് നൽകിയ ഹർജി നിയമ പരമായി നില നിൽക്കുന്നതല്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യക്ഷൻ  റ്റി.എ . ഷാജി കോടതിയെ അറിയിച്ചു. നിസാര കാര്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത്.
മാധ്യമ റിപ്പോർട്ടുകളെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ വിചാരണ കോടതിയെയാണ് പരാതിക്കാരൻ ആദ്യം സമീപിക്കേണ്ടതെന്നും ഡിജിപി പറഞ്ഞു. കേസ് വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിൽ വരുന്നതായും ഇത് വിലക്കണമെന്നുമാണ് ദിലീപിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഹർജി  രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി .
രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മാദ്ധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നത്.
advertisement
വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകും വരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് ലംഘിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് അഭ്യർത്ഥിച്ചിട്ടുണ്ട് .
നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും ദിലീപ് തിരിഞ്ഞിരുന്നു . ദിലീപിൻ്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഇത്. കേസ് കെട്ടിച്ചമച്ചതാണെന്നും , 4 വർഷത്തിനിപ്പുറമുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തതിൽ ദുരുദ്ദേശമുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുള്ളത് .
advertisement
കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസെന്നും വാദമുണ്ട് . നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണെന്നും ദിലീപ് പറഞ്ഞിരുന്നു .
അന്വേഷണ ഉദ്യോഗസ്ഥനായ  ബൈജു പൗലോസിനെതിരെ നടൻ ദിലീപും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.  ബാലചന്ദ്ര കുമാറും ചേർന്ന് ഗൂഢാലോചന നടത്തിയതിന് ഫലമാണ് പുതിയ വെളിപ്പെടുത്തൽ എന്നാണ് പരാതിയിലെ ആരോപണം.  വിചാരണ അട്ടിമറിക്കുന്നതിനാണ് ഈ നീക്കമെന്നും പരാതിയിൽ പറയുന്നുണ്ട്. ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക്പരാതി നല്കിയ ശേഷമായിരുന്നു ഇത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Attack Case | മാധ്യമങ്ങള്‍ക്കെതിരായ ദിലീപിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ല; സര്‍ക്കാര്‍ കോടതിയില്‍
Next Article
advertisement
Kalki 2898 AD: കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോൺ പിന്മാറി; സ്ഥിരീകരണവുമായി നിർമ്മാതാക്കൾ
Kalki 2898 AD: കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോൺ പിന്മാറി; സ്ഥിരീകരണവുമായി നിർമ്മാതാക്കൾ
  • ദീപിക പദുകോൺ കൽക്കി 2898 എഡി രണ്ടാം ഭാഗത്തിൽ നിന്ന് പിന്മാറി

  • കാരണം നിർമ്മാതാക്കൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല

  • ജോലി സമയത്തെ ഡിമാന്റുകൾ തർക്കത്തിന് ഇടയാക്കിയെന്ന് റിപ്പോർട്ട്

View All
advertisement