Actress Attack Case| നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി; ഇത്തവണ എതിർത്തത് പ്രോസിക്യുഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ലഭിച്ച കൂടുതൽ തെളിവുകൾ സമർപ്പിക്കാനുള്ള സാധ്യതകളെ മുൻനിർത്തിയാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഭീഷണി കേസിൽ നടൻ ദിലീപിന്റെ (Dileep) മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി (High Court) വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ലഭിച്ച കൂടുതൽ തെളിവുകൾ സമർപ്പിക്കാനുള്ള സാധ്യതകളെ മുൻനിർത്തിയാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. ഈ ദിവസം വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിഭാഗം ആവശ്യവും കോടതി അംഗീകരിച്ചു.
നേരത്തെ സംവിധായകൻ ബാലചന്ദ്രകമാറിൻ്റെ ആറു മണിക്കൂർ നീണ്ട രഹസ്യമൊഴിയുടെ മുഴുവൻ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചപ്പോൾ അത് പരിശോധിക്കണമെന്ന് കോടതി നിലപാടെടുത്തു. കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയായിരുന്നു. കേസിൽ നിർണായകമാകും എന്ന് കരുതപ്പെടുന്നതാണ് ബാലചന്ദ്ര കുമാറിൻറെ രഹസ്യമൊഴി. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമ്പോൾ രഹസ്യമൊഴി ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തി . 51 പേജുള്ള ഈ മൊഴി കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ എതിർത്ത് സമർപ്പിക്കുകയായിരുന്നു.
advertisement
കേസിൽ പുതുതായി വന്ന വെളിപ്പെടുത്തലുകൾ പരിശോധിക്കണമെന്ന് പറഞ്ഞ കോടതി അടുത്ത ദിവസത്തേക്ക് ഇതുമൂലം കേസ് മാറ്റുകയായിരുന്നു. ഇന്ന് വീണ്ടും കേസ് മാറ്റി. കേസിലെ മറ്റ് പ്രതികളായ ദിലീപിന്റെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു. ഇവരെയും വെള്ളിയാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ല.
advertisement
നടിയെ അക്രമിച്ച ദ്യശ്യങ്ങള്‍ എത്തിച്ച് നല്‍കിയത് ദിലീപിന്റെ സുഹ്യത്ത് ശരത്താണോയെന്ന സംശയത്തിലാണ് ക്രൈം ബ്രാഞ്ച്. ശരത്തിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് പരിശോധിയ്ക്കുകയാണ്. ശരത്തിന്റെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി.
നടിയെ അക്രമിച്ചതിലും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നിര്‍ണായകമാണ് വി ഐ പിയുടെ പങ്കാളിത്തം. ദിലീപുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കോട്ടയം സ്വദേശിയായ മെഹബൂബ് ആരോപണം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദീലീപിന്റെ സുഹ്യത്തായ ശരത്തിലേക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശരത്തിനോട് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല.
advertisement
ഇതിനെത്തുടര്‍ന്നാണ് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ആലുവ തോട്ടുമുഖത്തുള്ള വീട്ടില്‍ റെയ്ഡ് നടത്തിയത്. 6 മണിക്കൂറാണ് റെയ്ഡ് നീണ്ട് നിന്നത്. ഈ സമയം ശരത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരത്ത് ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വിഐപിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സംവിധാകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ശരത്തിന്റെ ശബ്ദ സാംപിള്‍ പരിശോധിച്ച് വിഐപി ആണോയെന്ന് വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശരത് കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെ കത്രക്കടവിലുള്ള ഫ്ലാറ്റില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്
Location :
First Published :
January 18, 2022 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Actress Attack Case| നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി; ഇത്തവണ എതിർത്തത് പ്രോസിക്യുഷൻ