ശബരിമല: കോടതിയലക്ഷ്യ ഹർജികൾക്ക് അനുമതിയില്ല
പൊലീസിന്റെ കണക്ക് അംഗീകരിച്ചാൽ ഒരു ഭക്തൻ ശബരിമലയിൽ ചെലവാക്കിയത് ശരാശരി 15,000 രൂപയോളമാണെന്നു കരുതേണ്ടിവരും. നവംബർ അഞ്ചിനും ആറിനും നട തുറന്നിരുന്ന 29 മണിക്കൂർ നേരം ശബരിമലയിലെത്തിയ 7300 പേരിൽ 200 പേർ മാത്രമാണ് യഥാർത്ഥ വിശ്വാസികളെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ. മറ്റുള്ളവര്‍ പ്രതിഷേധത്തിനെത്തിയ വിവിധ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരും.
ശബരിമല തല്ലിയൊതുക്കലിന് വ്യാജചിത്രം തെളിവാക്കി ബി.ജെ.പി പ്രചരണം
advertisement
എന്നാൽ ആട്ടവിശേഷത്തിന് നടതുറന്നപ്പോൾ അപ്പം, അരവണ, നെയ്യഭിഷേകം, മറ്റു വഴിപാടുകൾ എന്നിവയിലൂടെ 28 ലക്ഷം രൂപയ്ക്കുമേൽ വരുമാനം ലഭിച്ചെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. കാണിക്കവഞ്ചി തുറന്നിട്ടില്ലതിനാൽ ഇതിന്റെ കണക്ക് ലഭ്യമായിട്ടില്ല. പൊലീസ് പറഞ്ഞ 200 പേർ മാത്രമാണ് ഭക്തരെങ്കിൽ ഇവരിൽ ഓരോരുത്തരും 15000 ഓളം രൂപ വീതം ചെലവാക്കിയെങ്കിലേ 28 ലക്ഷം രൂപ ദേവസ്വത്തിന് ലഭിക്കൂ.
ആര്യാമ സുന്ദരം ഹാജരാകും; ദേവസ്വം ബോർഡിന് വേണ്ടിയല്ല, എതിരായി
3,054 പേർ നെയ്യഭിഷേകം നടത്തിയെന്നും ബോർഡിന്റെ കണക്കിലുണ്ട് ഇതു തന്നെ ഭക്തരുടെ എണ്ണത്തിലെ പൊരുത്തക്കേട് സൂചിപ്പിക്കുന്നു . നെയ്യഭിഷേകത്തിന് 100 രൂപയും. അപ്പം കവറിന് 40 രൂപയും അരവണ ടിൻ ഒന്നിന് 80 രൂപയുമാണ് വില. 28 ലക്ഷം രൂപയുടെ വരുമാനം ഉണ്ടായിട്ടുണ്ടെങ്കിൽ പ്രതിഷേധക്കാരും അരവണയും അപ്പവും വാങ്ങിയിട്ടുണ്ടെന്നു വേണം കരുതാൻ.
നട തുറന്നിരുന്ന 29 മണിക്കൂർ സമയം 13,675 പേർ ശബരിമലയിലെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. ഇതിൽ എണ്ണായിരത്തോളം പേർ പ്രതിഷേധക്കാരായെത്തി. ആറായിരത്തോളം പേർ ശബരിമലയിലും പമ്പയിലുമായി നട അടക്കുന്നതുവരെ നിലയുറപ്പിച്ചു.
കാണിക്കവഞ്ചിയിൽ പണം നിക്ഷേപിക്കരുതെന്ന രീതിയിൽ സംഘപരിവാര്‍ പ്രവർത്തകർ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായ പ്രചരണം നടത്തിയിരുന്നു. കാണിക്കവഞ്ചിയുടെ കണക്ക് കൂടി പുറത്ത് വന്നാൽ മാത്രമേ, ഈ ആഹ്വാനങ്ങൾ നടവരവിനെ ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകൂ.
