പരീക്ഷ എഴുതാൻ വന്ന ഇടമൺ സ്വദേശിയായ വിവേക് എന്ന വിദ്യാർത്ഥിക്കാണ് പണം കളഞ്ഞു കിട്ടിയത്. ഈ തുക വിവേക് പ്രിൻസിപ്പാളിനെ ഏൽപിച്ചു. തുടർന്ന് ജനമൈത്രി എസ്.ഐ അനിൽകുമാർ പുനലൂർ S I അഭിലാഷ് എന്നിവർക്ക് അത് കൈമാറി. വിവിധ ഗ്രൂപ്പിലും ചാനലുകളിലും ഇത് സംബന്ധിച്ച വാർത്ത നൽകുകയും അവകാശികൾ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതേത്തുടർന്ന് സ്റ്റേഷനിലേക്ക് പണത്തിൻ്റെ ഉടമസ്ഥരായി എത്തിയത് ഒൻപതു പേർ. പണം കളഞ്ഞുകിട്ടിയ പ്രദേശത്തിൻ്റെ അടുത്തുകൂടി പോകാത്തവർ പോലും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ അക്കൂട്ടരും പോലീസിനോട് വാദിച്ചു. തങ്ങളുടെ പണം ആരോ പോക്കറ്റടിക്കുകയും പിന്നീട് തുക കണ്ടെത്തിയ സ്ഥലത്ത് ഉപേക്ഷിച്ചതായിക്കൂടേ എന്നുമായിരുന്നു' ഉടമസ്ഥരു'ടെ ചോദ്യം. കൃത്യമായി തുക പറയുന്നതിലും നോട്ടിൻ്റെ മൂല്യം പറയുന്നതിലും പലരും പരാജയപ്പെട്ടു. പോലീസിൻ്റെ 'ഇൻ്റർവ്യൂ 'വിൽ ഒടുവിൽ യഥാർത്ഥ ഉടമയെ കണ്ടെത്തി.
advertisement
TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
നെല്ലിപ്പള്ളിയിൽ ഉള്ള ലോട്ടറി കച്ചവടക്കാരൻ ആയ ജോൺസൻ്റെ പണമാണ് കളഞ്ഞുപോയതെന്നു തെളിവ് സഹിതം മനസിലാക്കി. തുടർന്ന് 8600 രൂപ ഉടമസ്ഥന് കൈമാറി. ലോട്ടറി കച്ചവടം കഴിഞ്ഞ് ബസ് സ്റ്റോപ്പിൽ വിശ്രമിക്കുമ്പോഴായിരുന്നു പണം നഷ്ടമായത്.
വീട്ടിലെത്തി മകന് 500 രൂപ കൊടുക്കാൻ നോക്കുമ്പോൾ തുക കണ്ടില്ല. പണം തിരികെ ലഭിക്കാൻ കാരണക്കാരായ വിദ്യാർത്ഥിക്കും പോലീസുകാർക്കും നന്ദി പറയുകയാണ് ജോൺസൺ.