സ്വദേശി ജാഗരൻ മഞ്ചും സെന്റർ ഫോർ പോളിസി ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച “ആത്മനിർഭർ ഭാരത്, ജനങ്ങളുടെ പങ്കാളിത്തം” എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമെ പ്രധാനമന്ത്രി വിഭാവനം ചെയ്ത ആത്മനിഭർ യാഥാർത്ഥ്യമാകൂവെന്ന് മുൻ കേന്ദ്രമന്ത്രി പി.സി തോമസ് പറഞ്ഞു. നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായി മികച്ച ആപ്ലിക്കേഷനുകൾ കൊണ്ടുവരാൻ ഇന്ത്യയിലെ സംരംഭകർക്ക് കഴിയും. കേന്ദ്ര സർക്കാർ ഇടപെടൽ സൂഷ്മ ചെറുകിട വ്യവസായ മേഖലകളിൽ വൻ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
TRENDING:COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു [NEWS]കൊണ്ടോട്ടിയിൽ വൻ കള്ളനോട്ടു വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ നോട്ടുകൾ [NEWS]കോവിഡ് നെഗറ്റീവായി വീട്ടിലെത്തി; ഡൽഹി മലയാളിയുടെ മരണം വീണ്ടും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ [NEWS]
സ്വദേശി ജാഗരൺ മഞ്ച് നിരന്തരം പ്രചരിപ്പിച്ച ആശയമാണ് ആത്മ നി൪ഭർ ഭാരത് എന്ന് മഞ്ച് ദേശീയ കൺവീനർ സുന്ദരം രാമമൃതം പറഞ്ഞു. ചൈനീസ് ഉൽപന്നങ്ങൾക്കും സാമ്പത്തിക മേഖലയിലെ ചൈനീസ് കടന്നുകയറ്റങ്ങൾക്കുമെതിരെ സ്വദേശി ജഗരൻ മഞ്ച് ഒരു വർഷം നീണ്ടുനിന്ന പ്രചാരണം നടത്തി. ചൈനയ്ക്കെതിരെ പോരാടുന്നതിന് രാജ്യം അതിന്റെ എല്ലാ വിഭവങ്ങളും ശക്തിയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി ജഗരൻ മഞ്ച് കേരള കൺവീനർ സി.എ രഞ്ജിത് കാർത്തികേയൻ മോഡറേറ്ററായി. സി.പി.ഡി.എസ് ഡയറക്ടർ അരുൺ ലക്ഷ്മൺ പങ്കെടുത്തവരെ പരിചയപ്പെടുത്തി.