കോവിഡ് നെഗറ്റീവായി വീട്ടിലെത്തി; ഡൽഹി മലയാളിയുടെ മരണം വീണ്ടും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ

ജൂൺ 26ന് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ  ഡിസ്ചാർജ്ജ് ആയി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് വീണ്ടും  കോവിഡ് പോസിറ്റീവാണെന്ന്   സ്ഥിരീകരിച്ചത്

News18 Malayalam | news18-malayalam
Updated: July 5, 2020, 3:12 PM IST
കോവിഡ് നെഗറ്റീവായി വീട്ടിലെത്തി; ഡൽഹി മലയാളിയുടെ മരണം വീണ്ടും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ
ഷാജി ജോൺ
  • Share this:
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ  മരിച്ച ചെങ്ങന്നൂർ സ്വദേശി ഷാജി ജോണിന്‍റെ മരണം രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ചെങ്ങന്നൂർ ആലാ കുട്ടമൺതറയിൽ ഷാജി ജോൺ (56) കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ഡൽഹിയിൽ സ്വകാര്യ കമ്പനി സൂപ്പർവൈസറായ ഷാജി വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തി വരുന്നുണ്ട്.   ഈ ചികിത്സ തുടരുന്നതിനിടെ മെയ് അവസാനത്തോടെ ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.  പിന്നാലെ ജൂൺ മൂന്നോടെ ഇദ്ദേഹത്തെ ലോക് നായക് ജയ് പ്രകാശ് നാരായൺ (LNJP) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 26ന് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ  ഡിസ്ചാർജ്ജ് ആയി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

TRENDING:Covid 19 | അടുത്ത ഒരു വർഷം ശ്രദ്ധിക്കാൻ 10 സുപ്രധാന നിയമ ഭേദഗതികൾ [NEWS]Happy Birthday Mamukkoya | കേരളക്കരയെ സലാം പറയിച്ച 'ഗഫൂർക്കാക്ക്' ഇന്ന് ജന്മദിനം [NEWS]Covid 19 | മൃതദേഹം സൂക്ഷിച്ചത് ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ; കര്‍ണാടകയിൽ പ്രതിഷേധം [NEWS]
വീണ്ടും ഡയാലിസിസ് തുടങ്ങണമെങ്കിൽ രണ്ട് തവണ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിനായി ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് വീണ്ടും  കോവിഡ് പോസിറ്റീവാണെന്ന്   സ്ഥിരീകരിച്ചത്. ഇതോടെ ജൂലൈ ഒന്നിന് പിന്നെയും LNJP ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വളരെ മോശമാവുകയും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയുമായിരുന്നു.

 

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഡൽഹിയിലെ ആൽഫ ഒമേഗ ക്രിസ്ത്യൻ വെൽഫെയർ കമ്മ്യൂണിറ്റി ചർച്ചിൽ ഷാജി ജോണിന്‍റെ സംസ്കാര ചടങ്ങുകള്‍ നടന്നു. ഡൽഹി സെന്റ് സ്റ്റീഫൻസ് ആശുപത്രി നഴ്സായ ഷേർലിയാണ് ഭാര്യ. മക്കൾ: ഏയ്ഞ്ചൽ, അലീസ
First published: July 5, 2020, 1:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading